Join Whatsapp Group. Join now!

'അബ്ബാസ് മുതലപ്പാറ ഒറ്റയാനായ മാധ്യമ പ്രവര്‍ത്തകന്‍'

അന്തരിച്ച ഗസല്‍ പത്രാധിപര്‍ ഒറ്റയാനായ മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്നും ഒരേ സമയം പത്രാധിപരും ലേഖകനും എഡിറ്ററും വിതരണക്കാരനുമായി Kerala, News, Abbas Muthalappara rememberance conducted
കാസര്‍കോട്: (my.kasargodvartha.com 08.06.2019) അന്തരിച്ച ഗസല്‍ പത്രാധിപര്‍ ഒറ്റയാനായ മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്നും ഒരേ സമയം പത്രാധിപരും ലേഖകനും എഡിറ്ററും വിതരണക്കാരനുമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ അബ്ബാസ് മുതലപ്പാറ അനുസ്മരണ ചടങ്ങ് അഭിപ്രായപ്പെട്ടു. ചെറു പത്രത്തിലൂടെ അദ്ദേഹം വലിയ സൗഹൃദ് വലയമുണ്ടാക്കി.

നര്‍മ്മപ്രിയനായ അബ്ബാസിന്റെ നഷ്ടം മാധ്യമ ലോകത്ത് വലിയ നഷ്ടം തന്നെയാണ് വരുത്തിയത്. പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്‌മേഷ് സ്വാഗതം പറഞ്ഞു. അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, രവീന്ദ്രന്‍ രാവണേശ്വരം, ഖാലിദ് പൊവ്വല്‍, ഉദിനൂര്‍ സുകുമാരന്‍, സുരേന്ദ്രന്‍ മട്ടന്നൂര്‍, മുഹമ്മദ് ഹാഷിം, വിനോയ് മാത്യു, ഷാഫി തെരുവത്ത് എന്നിവര്‍ സംസാരിച്ചു.

അബ്ബാസ് മുതലപ്പറയുടെ വിയോഗത്തില്‍ അനുശോചിച്ചു

കാസര്‍കോട്: അബ്ബാസ് മുതലപ്പറയുടെ വിയോഗത്തില്‍ ഫോര്‍വേഡ് ബ്ലോക്ക് കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പ് മരച്ചുവട്ടില്‍ സംഘടിപ്പിച്ച സര്‍വ്വ കക്ഷി യോഗത്തില്‍ അനുശോചിച്ചു. ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ മനോജ് ശങ്കരനെല്ലൂര്‍ അധ്യക്ഷത വഹിച്ചു.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, ഡി സി സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍,  സി പി ഐ നേതാവ് ബിജു ഉണ്ണിത്താന്‍, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, ആര്‍ എസ് പി നേതാവ് കരിവെള്ളൂര്‍ വിജയന്‍, മലബാര്‍ കലാ സാംസ്‌കാരിക വേദി പ്രസിഡന്റ് റഫീഖ് മണിയങ്ങാനം, സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി എല്‍ ഹമീദ്, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ജനതാദള്‍ നേതാവ് ജനാര്‍ദ്ദനന്‍, ഐഡിയല്‍ റാഫി, മാധ്യമ പ്രവര്‍ത്തകന്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, രവീന്ദ്രന്‍ പാടി, അഷ്റഫ് നാല്‍ത്തടുക്ക, ഉസ്മാന്‍ കടവത്ത്, സി എം എ ജലീല്‍, ഹസൈനാര്‍ നുള്ളിപ്പാടി, ഉബൈദുല്ല കടവത്ത്, റഹീം കുവ്വത്തൊട്ടി, അജയന്‍ ഭൂമിഗീതം, ഹമീദ് മൊഗ്രാല്‍, താജുദ്ദീന്‍ ബാങ്കോട്, കെ.എം റഹ് മാന്‍, ഷാഫി പെരുമ്പള, ഖാലിദ് കെ, അബൂബക്കര്‍ ആയംകടവ്, ഇഖ്ബാല്‍ കണ്‍മണി തുടങ്ങിയവര്‍ സംസാരിച്ചു. ഫോര്‍വേഡ് ബ്ലോക്ക് അസിസ്റ്റന്റ് സെക്രട്ടറി ഷാഫി കല്ലുവളപ്പില്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Abbas Muthalappara rememberance conducted
  < !- START disable copy paste -->

Post a Comment