Kerala

Gulf

Chalanam

Obituary

Video News

ആസ്‌ക് ആലംപാടി പുനര്‍നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ മെഡലും കൈമാറി

വിദ്യാനഗര്‍: (my.kasargodvartha.com 25.06.2019) കലാ- കായിക- സാമൂഹ്യ സാംസ്‌ക്കാരിക- കാരുണ്യ- ആരോഗ്യ- വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ ജില്ലയില്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് (ആസ്‌ക് ആലംപാടി) നാല്‍ത്തട്ക്കയിലെ നിര്‍ദ്ധന കുടുംബത്തിന് പുനര്‍നിര്‍മിച്ചു നല്‍കിയ നാലാമത്തെ വീടിന്റെ താക്കോല്‍ ദാനവും ആലംപാടി നൂറുല്‍ ഇസ്ലാം മദ്രസയില്‍ നിന്നും സമസ്ത പൊതു പരീക്ഷയിലും, ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വിതരണവും ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടന്ന ചടങ്ങില്‍ കൈമാറി.

വീടിന്റെ താക്കോല്‍ദാനം ആസ്‌ക് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അല്‍ത്താഫ് സി എ, ആസ്‌ക് ജി സി സി പ്രസിഡണ്ട് മുസ്തഫ ഇ എ എന്നിവര്‍ക്ക് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. സ്വര്‍ണ മെഡല്‍ യുവ വ്യവസായി സൈഫുദ്ദീന്‍ സേഫ് ടെല്‍, വ്യവസായി സി ബി മുഹമ്മദ് എന്നിവര്‍ യഥാക്രമം കൈമാറി. ചടങ്ങില്‍ സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യമായ ഫിറോസ് കുന്നുംപറമ്പിലിന് ആസ്‌ക് ആലംപാടിയുടെ ആദരവ് വിദ്യാനഗര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മനോജ് കൈമാറി.

വൈകുന്നേരം മൂന്ന് മണിക്ക് ആലംപാടി സ്‌കൂളില്‍ ക്ലബ് പ്രസിഡണ്ട് അല്‍ത്താഫ് സി എയുടെ അധ്യക്ഷയില്‍ വിദ്യാനഗര്‍ സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ മനോജ് പരിപാടി ഉദ്ഘാടനം ചെയ്തു. ആസ്‌ക് ജി സി സി കാരുണ്യ വര്‍ഷം പദ്ധതിയുടെ പൊതു ജനങ്ങള്‍ക്കുള്ള ഓക്സിജന്‍ കിറ്റും യുവ വ്യവസായി മുഹമ്മദ് ഡോണും അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയും ചേര്‍ന്ന് നല്‍കിയ വീല്‍ ചെയറും നാടിന് സമര്‍പ്പിച്ചു. പരിപാടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂര്‍, ഖയ്യൂം മാന്യ, ക്ലബില്‍ ഏറ്റവുംകൂടുതല്‍ തവണ രക്തദാനം നടത്തി മാതൃകയായ സിദ്ദീഖ് ബിസ്മില്ല, യുവ വ്യവസായി റജീബ് അബ്ദുര്‍ റഹ് മാന്‍ അല്‍ ജീരി, സി ബി മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ ആലംപാടി, സ്‌കൂള്‍ പി ടി എ കമ്മിറ്റി ഭാരവാഹികള്‍, മദ്റസ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരെ ആദരിച്ചു.

അബ്ദുല്‍ ലത്വീഫ് സി എ, ഇബ്രാഹിം മിഹ്‌റാജ്, ആസ്‌ക് ജി സി സി സെക്രട്ടറി അദ്ര മേനത്ത്, ജി സി സി ട്രഷറര്‍ ഫൈസല്‍ അറഫ, ഹാജി കെ എം അബ്ദുല്‍ ഖാദര്‍ ഗപ്പു ആലംപാടി, എസ് എ അബ്ദുര്‍ റഹ് മാന്‍, അബൂബക്കര്‍, ജാബിര്‍ ഏരിയപ്പാടി, ഷരീഫ് ബാച്ചസ്, ഖാദര്‍ ആലംപാടി, പി ടി എ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗോപകുമാര്‍, ഹെഡ് മാസ്റ്റര്‍ ഗീത പി കെ, മുഹമ്മദ് കുഞ്ഞി എ സി (മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍), ഷീജ ജോഷി (സ്റ്റാഫ് സെക്രട്ടറി) തുടങ്ങിവര്‍ പങ്കെടുത്തു. പരിപാടിയില്‍ സിദ്ദീഖ് എം സ്വാഗതവും സലാം ലണ്ടന്‍ നന്ദിയും പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, AASC Alampady's new house handed over
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive