Join Whatsapp Group. Join now!

പാണാര്‍കുളം ജുമാ മസ്ജിദ് പ്രസിഡന്റ് മുക്രി അബ്ദുല്ലക്കുഞ്ഞി ഹാജി നിര്യാതനായി

നാലാംമൈല്‍ പാണാര്‍കുളം ജുമാ മസ്ജിദ് പ്രസിഡന്റും ദീര്‍ഘകാലം മദ്രസ അധ്യാപകനുമായിരുന്ന മുക്രി അബ്ദുല്ലക്കുഞ്ഞി Kerala, News, Obituary, Mukri Abdulla Haji passed away.
ചെങ്കള: (www.kasargodvartha.com 20.05.2019) നാലാംമൈല്‍ പാണാര്‍കുളം ജുമാ മസ്ജിദ് പ്രസിഡന്റും ദീര്‍ഘകാലം മദ്രസ അധ്യാപകനുമായിരുന്ന മുക്രി അബ്ദുല്ലക്കുഞ്ഞി ഹാജി (85) നിര്യാതനായി. കുമ്പടാജെയില്‍ മദ്രസാധ്യാപകനായിരിക്കെ നിരവധി പേര്‍ക്ക് ആത്മീയ അറിവ് പകര്‍ന്ന ശ്രദ്ധേയനായിരുന്നു അബ്ദുല്ലക്കുഞ്ഞി ഹാജി. ഒരുപാട് ശിഷ്യസമ്പത്തിന് ഉടമ കൂടിയായിരുന്നു. കുംബടാജെയുടെ ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം കൂടിയായിരുന്നു.

ഭാര്യമാര്‍: അസ്മ, പരേതയായ ബീഫാത്വിമ. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ദുബൈ), മുഹമ്മദ്കുഞ്ഞി (ദുബൈ), അബൂബക്കര്‍ (മസ്‌കറ്റ്), സുബൈര്‍ (അപ്‌സര ഫാന്‍സി കാസര്‍കോട്), അഷ്‌റഫ് (ദുബൈ), റഫീഖ് (ദുബൈ), നാസര്‍, താഹിറ (എടനീര്‍), സാജിദ (നാലാം മൈല്‍). മരുമക്കള്‍: ഇഖ്ബാല്‍, അബ്ദുല്‍ ഹമീദ്, സാബിറ, ഷാഹിന, റാഷിദ, സമീറ, ആഫിയ, റുബീന, താഹിറ.

സഹോദരങ്ങള്‍: സീതി ഹാജി (പിഡബ്ല്യുഡി കരാറുകാരന്‍), മറിയം, പരേതരായ ആഇഷ, ബീഫാത്വിമ, സൈനബ. ഖബറടക്കം പാണാര്‍കുളം ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mukri Abdulla Haji passed away. 

Post a Comment