Join Whatsapp Group. Join now!

പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം

പൊവ്വല്‍ സൂപ്പര്‍ സ്റ്റാര്‍ ക്ലബ്ബും പി ടി അബ്ദുല്ല ഹാജി മെമ്മോറിയല്‍ ലൈബ്രറിയും ചേര്‍ന്ന് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു Kerala, News, Felicitation for Examination winners
പൊവ്വല്‍: (my.kasargodvartha.com 16.05.2019) പൊവ്വല്‍ സൂപ്പര്‍ സ്റ്റാര്‍ ക്ലബ്ബും പി ടി അബ്ദുല്ല ഹാജി മെമ്മോറിയല്‍ ലൈബ്രറിയും ചേര്‍ന്ന് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കാസര്‍കോട് ഡി ഇ ഒ നന്ദികേശന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ഷരീഫ് പൊവ്വല്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം എ മുളിയാര്‍, വിവിധ സംഘടനാ ഭാരവാഹികളായ എം എസ് മുഹമ്മദ്കുഞ്ഞി, എ ബി ഷാഫി, സത്താര്‍ കെ എം കുട്ടിയാനം മുഹമ്മദ്കുഞ്ഞി, ഷാഫി മാപ്ലകുണ്ട്, റഷീദ് ഫൈസി, കര്‍മൂല ഹമീദ്, ആസിയ ഹമീദ്, സരസ്വതി  ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഭാരവാഹികളായ ഖാദര്‍ സി എച്ച്, മസ്ഊദ് പി സി, ചാരിറ്റി കണ്‍വീനര്‍ മുനീര്‍ ബി എച്ച്, ഹമീദ് കെ പി, ഹാരിസ് മൊടന്താണി, അബ്ദുര്‍ റഹ് മാന്‍ പൈക്ക, റഫീഖ് പി എസ്, റഫീഖ് നെല്ലിക്കാട്, സി ടി അലി, ഹനീഫ മുളിയാര്‍, മന്‍സൂര്‍ പി എന്‍, സുലൈമാന്‍ പി എം, എം എസ് ഷുക്കൂര്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി. ക്ലബ് സെക്രട്ടറി അസീസ് നെല്ലിക്കാട് സ്വാഗതവും ട്രഷറര്‍ ഹസൈനാര്‍ പി എം നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Felicitation for Examination winners
  < !- START disable copy paste -->

Post a Comment