Join Whatsapp Group. Join now!

തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യം സംരക്ഷിക്കപ്പെടണം: കാന്‍ഫെഡ്

തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നോ എന്ന് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പു വരുത്തണമെന്നും, Kerala, News, CANFED about election
നീലേശ്വരം: (my.kasargodvartha.com 02.05.2019) തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നോ എന്ന് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും ഉറപ്പു വരുത്തണമെന്നും, വോട്ടര്‍മാരെ ആധാര്‍ കാര്‍ഡുമായി യോജിപ്പിച്ചുകൊണ്ട് വോട്ടെടുപ്പുകളില്‍ സത്യസന്ധത ഉറപ്പു വരുത്തണമെന്നും കാന്‍ഫെഡ് ആവശ്യപ്പെട്ടു. കാന്‍ഫെഡ് സോഷ്യല്‍ ഫോറം ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നീലേശ്വരം കാന്‍ഫെഡ് ഓഫീസില്‍ ചേര്‍ന്നു.

അബൂബക്കര്‍ പാറയില്‍ അധ്യക്ഷത വഹിച്ചു. സഹ്യാദ്രി നാച്ചുറല്‍ സൊസൈറ്റിയുടെ പരിസ്ഥിതി സൗഹൃദ ഗ്രന്ഥത്തിനുള്ള പുരസ്‌ക്കാരം കരസ്ഥമാക്കിയ രാമകൃഷ്ണന്‍ മോനാച്ചയെ ഉപഹാരം നല്‍കി ആദരിച്ചു. കൂക്കാനം റഹ് മാന്‍, നാരായണന്‍ ഓര്‍ക്കുളം, കരിവെള്ളൂര്‍ വിജയന്‍,  ടി. തമ്പാന്‍, സുകുമാരന്‍ കാരി, അബ്ദുല്ല ഇടക്കാവ്, വി. മീനാക്ഷി പ്രസംഗിച്ചു.

പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളായി കൂക്കാനം റഹ് മാന്‍ (ചെയര്‍മാന്‍), ഷാഫി ചൂരിപ്പള്ളം (ജനറല്‍ സെക്രട്ടറി), സി പി വി വിനോദ് കുമാര്‍, സി എച്ച് സുബൈദ (വൈസ് ചെയര്‍മാന്മാര്‍), എന്‍ സുകുമാരന്‍, മാധവന്‍ മാട്ടുമ്മല്‍ (സെക്രട്ടറിമാര്‍), അബൂബക്കര്‍ പാറയില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CANFED about election
  < !- START disable copy paste -->

Post a Comment