Join Whatsapp Group. Join now!

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ എ മുഹമ്മദ് നിഷ്തറിന് ഉപഹാരം നല്‍കി

ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ ഹ്യുമാനിറ്റീസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും കാസര്‍കോട് വാര്‍ത്ത റിKerala, News, Plus Two, Education, Passed, Full A+, Examination, A+ Holder Muhammed Nishthar congratulated by Kasargodvartha
കാസര്‍കോട്: (my.kasargodvartha.com 08.05.2019) ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷയില്‍ ഹ്യുമാനിറ്റീസില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും കാസര്‍കോട് വാര്‍ത്ത റിപോര്‍ട്ടര്‍ ട്രെയിനിയുമായ കെ എ മുഹമ്മദ് നിഷ്തറിന് കാസര്‍കോട് വാര്‍ത്ത ഉപഹാരം നല്‍കി. ബുധനാഴ്ച വൈകീട്ട് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി മുഹമ്മദ് ഹാഷിം ഉപഹാരം കൈമാറി.

കാസര്‍കോട് വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അബ്ദുല്‍ മുജീബ് കളനാട്, ടീം ഇന്‍ ചാര്‍ജ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സീനിയര്‍ റിപോര്‍ട്ടര്‍ സുബൈര്‍ പള്ളിക്കാല്‍, മുനീബ് ചെമ്മനാട്, ക്യാമറാമാന്‍ ചേതന്‍കുമാര്‍, റിപോര്‍ട്ടര്‍മാരായ മുജീബ് ചെമ്മനാട്, പ്രതിഭാ രാജു, സാബിത്ത് എരിയപ്പാടി, സ്റ്റാഫ് അംഗങ്ങളായ ഹര്‍ഷ, സഹല്‍, വിജിന്‍ ഗോപാല്‍, അജ്മല്‍, സുലേഖ, അഹ് നാസ് മാക്കോട് എന്നിവര്‍ സംബന്ധിച്ചു.

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥി ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്നത്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാമത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ നിഷ്തറിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സ്‌കൂള്‍ കലോത്സവത്തിലെ മലയാള പ്രസംഗ മത്സരത്തില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രകടനവും കാഴ്ചവെച്ചിരുന്നു. ചെമ്മനാട് പാലോത്തെ മുഹമ്മദ് സാദിഖ്- ഫാത്തിമത്ത് നസീമ  ദമ്പതികളുടെ മകനാണ്. മുഹമ്മദ് നസീഫ്, നഫീസത്ത് സഈമാ  നസ്രീൻ, നസാ സൈനബ  എന്നിവര്‍ സഹോദരങ്ങളാണ്.




Keywords: Kerala, News, Plus Two, Education, Passed, Full A+, Examination, A+ Holder Muhammed Nishthar congratulated by Kasargodvartha 

Post a Comment