Join Whatsapp Group. Join now!

കുടിവെള്ള വിതരണം നടത്തി കോണ്‍ട്രാക്ട്രേഴ്‌സ് ചാരിറ്റി ട്രസ്റ്റ്

ശുദ്ധജലക്ഷാമം നേരിടുന്ന മല്ലം വാര്‍ഡില്‍ കുടിവെള്ള വിതരണം നടത്തി. ഇത് മൂന്നാം വര്‍ഷമാണ് News, Kerala, Kasaragod, Mulliyar, charity trust, Drinking water, Distribution, Contractors charity trust, Water distributed by Contractors Charity Trust
മുളിയാര്‍:(www.kasargodvartha.com 18/04/2019) ശുദ്ധജലക്ഷാമം നേരിടുന്ന മല്ലം വാര്‍ഡില്‍ കുടിവെള്ള വിതരണം നടത്തി. ഇത് മൂന്നാം വര്‍ഷമാണ് കാസര്‍കോട് ഗവ. കോണ്‍ട്രാക്ട്രേഴ്‌സ് ചാരിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തുന്നത്. ജല വിതരണത്തിന്റെ ഉദ്ഘാടനം മല്ലം ജംഗ്ഷനില്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി കെ ഷെരീഫ് ഉദ്ഘാടനം ചെയ്തു.

വര്‍ക്കിംഗ് പ്രസിഡണ്ട് എയര്‍ലൈന്‍സ് ഷരീഫ് അധ്യക്ഷത വഹിച്ചു. ഷെരീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ട്രസ്റ്റ് കണ്‍വീനര്‍ മുസ്തഫ പട്‌ല, ട്രഷറര്‍ എം എം നൗഷാദ്, ഭാരവാഹികളായ എം എ നാസര്‍, മൊയ്തീന്‍ ചാപ്പാടി, ജാസിര്‍ കുന്താപുരം, മാര്‍ക്ക് മുഹമ്മദ്, എം ടി നാസര്‍, സാമൂഹ്യ പ്രവര്‍ത്തകരായ ബി സി കുമാരന്‍, വേണുകുമാര്‍ മാസ്റ്റര്‍, പ്രകാശ് റാവു, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, ഷെരീഫ് മല്ലത്ത്, കെ സി റഫീഖ്, എം കെ ശാഫി, കുഞ്ഞി മല്ലം, കെ സി മന്‍സൂര്‍, എം കെ കബീര്‍, മുഹമ്മദ് കുഞ്ഞി പോക്കര്‍, എം കെ അബ്ദുല്ല, റഫീഖ് കടവില്‍, മൊയ്തീന്‍ ചേരൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasaragod, Mulliyar, charity trust, Drinking water, Distribution, Contractors charity trust, Water distributed by Contractors Charity Trust

Post a Comment