Join Whatsapp Group. Join now!

സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 7ന്; 60 ഓളം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും

തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1975 ബാച്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാമെഡിക്കല്‍ Kerala, News, Free Mega Medical camp on 7th
കാസര്‍കോട്: (my.kasargodvartha.com 04.04.2019) തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1975 ബാച്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഏഴിന് രാവിലെ ഒമ്പത് മണി മുതല്‍ മൂന്നു മണി വരെ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മംഗളൂരുവിലെ പ്രശസ്തരായ 60 ഓളം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിക്കും. ന്യൂറോളജി, കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്, നെഫ്രോളജി, യൂറോളജി, ജനറല്‍ ഫിസിഷ്യന്‍, ഡര്‍മറ്റോളജി, ഡെന്റല്‍, എന്‍ഡോക്രിനോളജി, ജനറല്‍ സര്‍ജറി, മൈക്രോ വാസ്‌കുലര്‍ സര്‍ജറി, ഇ.എന്‍.ടി, പള്‍മോനോളജി, ഓങ്കോളജി, പീഡിയാട്രിക്, പീഡിയാട്രിക് സര്‍ജറി, ഗൈനക്കോളജി, ഒപ്താല്‍മോളജി, സൈക്യാട്രി, കോസ്മെറ്റോളജി തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.

മെഡിക്കല്‍ ക്യാമ്പിന്റെ ബ്രോഷര്‍ എന്‍ എ അബൂബക്കര്‍ ഹാജി, സംഘാടക സമിതി ചെയര്‍മാന്‍ ടി എ ഷാഹുല്‍ ഹമീദിന് നല്‍കി പ്രകാശനം ചെയ്തു. എം എ അഹമ്മദ് പ്രാര്‍ത്ഥന നടത്തി. എം എ ലത്വീഫ് സ്വാഗതം പറഞ്ഞു. 75 ക്ലാസ്മേറ്റ്സ് അംഗങ്ങള്‍ സംബന്ധിച്ചു. കെ എ ബഷീര്‍ വോളിബോള്‍, മൊയ്തീന്‍ അങ്കോല, ബി അബ്ദുല്ല, ടി എ ഉസ്മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Free Mega Medical camp on 7th
  < !- START disable copy paste -->

Post a Comment