Join Whatsapp Group. Join now!

അല്‍നൂര്‍ ഇസ്ലാമിക് അക്കാദമിയില്‍ സനദ് ദാന സമ്മേളനം 14ന്

നെല്ലിക്കട്ട അല്‍നൂര്‍ ഇസ്ലാമിക് അക്കാദമിയുടെ എട്ടാം വാര്‍ഷികവും പ്രഥമ സനദ് ദാന സമ്മേളനവും 14ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ Kerala, News, Al Noor Islamic Academy conference on 14th
കാസര്‍കോട്: (my.kasargodvartha.com 11.04.2019) നെല്ലിക്കട്ട അല്‍നൂര്‍ ഇസ്ലാമിക് അക്കാദമിയുടെ എട്ടാം വാര്‍ഷികവും പ്രഥമ സനദ് ദാന സമ്മേളനവും 14ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നെല്ലിക്കട്ട അല്‍നൂര്‍ അങ്കണത്തില്‍ നടക്കുന്ന സനദ് ദാന സമ്മേളനത്തില്‍ സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി, ഇല്യാസ് മൗലവി ശാന്തപുരം, ഡോ. പി.എ ഇബ്രാഹിം ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡോ. എന്‍.എ നാലപ്പാട്, യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി, അനസ് മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, ബേര്‍ക്ക അബ്ദുല്ല ഹാജി, യഹ് യ തളങ്കര, ഹക്കീം കുന്നില്‍, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഹിഫ്‌ളുല്‍ ഖുര്‍ആന്‍, ശരീഅത്ത് പഠനം, ഭൗതിക വിദ്യാഭ്യാസം എന്നിവ സമന്വയിപ്പിച്ച എട്ടുവര്‍ഷത്തെ പാഠ്യപദ്ധതിയാണ് സ്ഥാപനത്തിലുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍, ത്വല്‍ഹത് അലി, ഇബ്രാഹിം നെല്ലിക്കട്ട, മൂസ ബി ചെര്‍ക്കള, ആമിയത് നദ്വി, ടി ഇ മുക്താര്‍ എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Al Noor Islamic Academy conference on 14th
 

Post a Comment