Join Whatsapp Group. Join now!

ടി 20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ 26 മുതല്‍ കാസര്‍കോട് കെ സി എ സ്റ്റേഡിയത്തില്‍

ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019 ഏപ്രില്‍ 26 മുതല്‍ മെയ് മൂന്നു വരെ കാസര്‍കോട് കെ സി എ സ്റ്റേഡിയത്തില്‍ റെഡ് ഫ്ളവര്‍ ടി 20 സാങ്കോസ് കപ്പ് Kerala, News, Zangos t20 Cricket Tournament Starts on April 26
കാസര്‍കോട്: (my.kasargodvartha.com 25.03.2019) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019 ഏപ്രില്‍ 26 മുതല്‍ മെയ് മൂന്നു വരെ കാസര്‍കോട് കെ സി എ സ്റ്റേഡിയത്തില്‍ റെഡ് ഫ്ളവര്‍ ടി 20 സാങ്കോസ് കപ്പ് അഖിലേന്ത്യാ ഡേ നൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രഗല്‍ഭ കളിക്കാര്‍ അണിനിരക്കുന്ന 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. മുഴുവന്‍ മത്സരങ്ങളും ഡേനൈറ്റ് ആയതിനാല്‍ സാങ്കേതിക മികവോടെയുള്ള ഫ്ളഡ് ലൈറ്റ് സംവിധാനവും ഇലക്ട്രോണിക് സ്‌കോര്‍ബോര്‍ഡും ഗ്രൗണ്ടില്‍ ഒരുക്കുന്നുണ്ട്. മുഴുവന്‍ മത്സരങ്ങളും യൂട്യൂബില്‍ ലൈവായി കണാനുള്ള സംവിധാനം ഒരുക്കും. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശന കര്‍മ്മം ചൊവ്വാഴ്ച വൈകുന്നേരം ഏഴു മണിക്ക് ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ എം അബ്ദുര്‍ റഹ് മാന്‍, എന്‍ എ അബ്ദുല്‍ ഖാദര്‍, ടി എം ഇഖ്ബാല്‍, ടി എച്ച് മുഹമ്മദ് നൗഫല്‍, കെ ടി നിയാസ്, അന്‍സാര്‍ പള്ളം, രജ്ഞിത്ത് റെഡ് ഫ്ളവേര്‍സ് ഗ്രൂപ്പ്, ഷക്കീഫ് സാങ്കോസ് ഗ്രൂപ്പ് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Zangos t20 Cricket Tournament Starts on April 26
  < !- START disable copy paste -->

Post a Comment