Join Whatsapp Group. Join now!

വറ്റിപ്പോയ ജലസ്രോതസ്സിനെ വീണ്ടെടുക്കാന്‍ ലോക ജലദിനത്തില്‍ മുന്നിട്ടിറങ്ങി എസ് വൈ എസും കാരുണ്യം കളനാടും; നാശത്തിൻ്റെ വക്കിലായ കളനാട് തോട് വൃത്തിയാക്കി

വറ്റിപ്പോയ ജലസ്രോതസ്സിനെ വീണ്ടെടുക്കാന്‍ ലോക ജലസംരക്ഷണ ദിനത്തില്‍ മുന്നിട്ടിറങ്ങി കാരുണ്യം കളനാട് പ്രവര്‍ത്തകര്‍. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ നൂമ്പില്‍ പുഴയുടെ Kerala, News, Video, Karunyam Kalanad, World Water Day, River, Noombil River
കളനാട്: (my.kasargodvartha.com 22.03.2019) വറ്റിപ്പോയ ജലസ്രോതസ്സിനെ വീണ്ടെടുക്കാന്‍ ലോക ജലസംരക്ഷണ ദിനത്തില്‍ മുന്നിട്ടിറങ്ങി എസ് വൈ എസ് ചെമ്മനാട് സര്‍ക്കിളും, കാരുണ്യം കളനാട് പ്രവര്‍ത്തകര്‍. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ നൂമ്പില്‍ പുഴയുടെ കൈവഴിയായ കളനാട് തോടാണ് എസ് വൈ എസ് കായല്‍കൂട്ടം പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കിയത്. ഒരുകാലത്ത് നാട്ടുകാരുടെ പ്രധാന ജലസ്രോതസ്സായ നൂമ്പില്‍ പുഴയിലേക്കുള്ള കളനാട് തോട് ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. കടകളില്‍ നിന്നും ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഇരുളിന്റെ മറവില്‍ ഇവിടെ തള്ളുന്നത് പതിവാണ്.


മാലിന്യം കുമിഞ്ഞുകൂടിയതോടെയാണ് എസ് വൈ എസ് കാരുണ്യം കളനാട് പ്രവര്‍ത്തകര്‍ തോടിനെ വീണ്ടെടുക്കാന്‍ തുനിഞ്ഞിറങ്ങിയത്. മഴക്കാലത്ത് കരയില്‍ നിന്നും മറ്റും ഒഴുകിയെത്തിയതും സാമൂഹികവിരുദ്ധര്‍ പുഴയില്‍ തള്ളിയതുമായ പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളുമാണ് പുഴയിലെ ഒഴുക്കു കുറയുമ്പോള്‍ കുമിഞ്ഞു കൂടുന്നത്. ഇതുകൂടാതെ നൂമ്പില്‍ പുഴയില്‍ പലയിടങ്ങളിലായി പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുകയാണ്. പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ജനങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല പരിസരത്തെ കിണറുകളില്‍ പോലും പ്ലാസ്റ്റിക് മാലിന്യം ബാധിക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് നവീകരണത്തിനായി ഏറ്റവും കൂടുതല്‍ ജലം ഊറ്റിയെടുത്തത് ഈ തോടില്‍ നിന്നായിരുന്നു. എന്നാല്‍ വെള്ളം ഊറ്റിയെടുത്ത ശേഷം കെ എസ് ടി പി അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയതുമില്ല. പഴയ പാലത്തിന്റെ അവശിഷ്ടങ്ങള്‍ പോലും അതേപടി നിലനില്‍ക്കുകയാണ്. നേരത്തെ തോടിലേക്ക് ഇറങ്ങാന്‍ ഇരുവശങ്ങളിലും ചവിട്ടുപടികള്‍ ഉണ്ടായിരുന്നു. പാലം നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ ചവിട്ടുപടി അധികൃതര്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

പുഴയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഉടന്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെടണം. രാത്രിയില്‍ വാഹനത്തില്‍ ചാക്കുകളിലാക്കി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തോടില്‍ തള്ളുന്നവരെ കണ്ടുപിടിച്ചു നിയമ നടപടി എടുക്കണം. പുഴയോര നിവാസികളുടെ സഹകരണത്തോടെ പുഴയെ സംരക്ഷിക്കാന്‍ അധികൃതര്‍ പദ്ധതി കൊണ്ടുവരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി.

ജലസ്രോതസ്സുകളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി. കാരുണ്യം കളനാട് സെക്രട്ടറി കെ എം കെ ളാഹിര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് വൈ എസ് നേതാക്കളായ അഷ്ഫ് കരിപ്പൊടി, ഖലീല്‍ മാക്കോട്, കാരുണ്യം കളനാട് ചെയര്‍മാന്‍ ഹക്കീം ഹാജി കോഴിത്തിടില്‍, പി ഐ ശരീഫ്, കളനാട് വാര്‍ഡ് മെമ്പര്‍ അബ്ദുര്‍ റഹ് മാന്‍, ബഷീര്‍ കോഴിത്തിടില്‍, അസ്ഹറുദ്ദീന്‍ സിങ്കപ്പൂര്‍, ഖാദര്‍ ഗാന്ധി, നവാസ് എം എ, സി എച്ച് അബൂബക്കര്‍, സിറാജ് പി എ, കെ എച്ച് മുഹമ്മദ്, സലീം, അഷ്‌റഫ് ഖത്തര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Video, Karunyam Kalanad, World Water Day, River, Noombil River.

Post a Comment