Join Whatsapp Group. Join now!

കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ഭാരവാഹികള്‍

കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ കളനാട് കണ്‍വെന്‍ഷന്‍ സെന്ററില്‍ പുതിയ ഭാരവാഹി പ്രഖ്യാപനത്തോടെ സമാപിച്ചു. പുനസംഘടനക്ക് Kerala, News, Religion, Kerala Muslim Jamaath Kasaragod District office bearers
കാസര്‍കോട്: (my.kasargodvartha.com 04.03.2019) കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ കളനാട് കണ്‍വെന്‍ഷന്‍ സെന്ററില്‍ പുതിയ ഭാരവാഹി പ്രഖ്യാപനത്തോടെ സമാപിച്ചു. പുനസംഘടനക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, പ്രൊഫ. യു സി അബ്ദുല്‍ മജീദ് നേതൃത്വം നല്‍കി.

ജില്ലാ ഭാരവാഹികളായി സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസി കല്ലക്കട്ട (പ്രസിഡന്റ്), അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ ഹക്കീം ഹാജി കളനാട് (ഫൈനാന്‍സ് സെക്രട്ടറി), പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുക്രി ഇബ്രാഹീം ഹാജി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഇബ്രാഹീം ഹാജി ബേക്കൂര്‍ (വൈ. പ്രസിഡന്റുമാര്‍), സുലൈമാന്‍ കരിവെള്ളൂര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, മദനി ഹമീദ് കാഞ്ഞങ്ങാട്, കന്തല്‍ സൂപ്പി മദനി (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, മുക്രി ഇബ്രാഹിം ഹാജി, സുലൈമാന്‍ കരിവള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, വി സി അബ്ദുല്ല സഅദി, എം പി മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഇ കെ അബൂബക്കര്‍ എന്നിവരെയും 27 അംഗ പ്രവര്‍ത്തക സമിതിയേയും തെരെഞ്ഞെടുത്തു.

സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിരീക്ഷകന്‍ പ്രഫ. യൂ സി അബ്ദുല്‍ മജീദ് ക്ലാസെടുത്തു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ്  കെ പി എസ് തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ബഷീര്‍ പുളിക്കൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, മുക്രി ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹമീദ് മൗലവി ആലംപാടി സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Kerala Muslim Jamaath Kasaragod District office bearers
  < !- START disable copy paste -->

Post a Comment