Join Whatsapp Group. Join now!

കാസര്‍കോടിന്റെ കായിക മേഖലയ്ക്ക് കുതിപ്പേകാന്‍ കാസര്‍കോട് മാരത്തോണ്‍; വിജയിക്ക് വമ്പന്‍ സമ്മാനവും

ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി ഗുഡ്മോണിംഗ് കാസര്‍കോട് സംഘടിപ്പിക്കുന്ന നാലാമത് കാസര്‍കോട് മാരത്തണ്‍ മാര്‍ച്ച് 10ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ Kerala, News, Kasaragod Marathon on March 10
കാസര്‍കോട്: (www.kasargodvartha.com 06.03.2019) ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി ഗുഡ്മോണിംഗ് കാസര്‍കോട് സംഘടിപ്പിക്കുന്ന നാലാമത് കാസര്‍കോട് മാരത്തണ്‍ മാര്‍ച്ച് 10ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറു മണിക്ക് മൊഗ്രാലില്‍ നിന്നാരംഭിക്കുന്ന പത്തര കിലോ മീറ്റര്‍ മാരത്തണ്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15,000, 10,000, 5,000 രൂപയും ട്രോഫിയും നല്‍കും.

രാവിലെ 6.30ന് താളിപ്പടുപ്പ് മൈതാനിയില്‍ നിന്ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് മിനി മാരത്തണും സംഘടിപ്പിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപയും ട്രോഫിയും നല്‍കും. അമ്പത് വയസിന് മുകളിലുള്ളവര്‍ക്ക് ഉപഹാരം നല്‍കും. പുരുഷ, വനിതാ വിഭാഗങ്ങളിലായാണ് ഇരുമാരത്തണും. മാരത്തണില്‍ പങ്കെടുക്കുന്നവര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9446673961, 7907563463, 9446981133.

മാരത്തണ്‍ മൊഗ്രാലില്‍ രാവിലെ ആറു മണിക്ക് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍, ജഗദീഷ് കുമ്പള, ആസിഫ് മൊഗ്രാല്‍, മൂസ ഷരീഫ് എന്നിവര്‍ ഫ്ളാഗ്ഓഫ് ചെയ്യും. മിനി മാരത്തണ്‍ രാവിലെ 6.30ന് താളിപ്പടുപ്പ് മൈതാനിയില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്, എ.എസ്.പി ഡി. ശില്‍പ എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 8.30ന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മാനദാനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. കെ. ശ്രീകാന്ത്, മുംതാസ് സമീറ, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ്, ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം, ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. പി വി ജയരാജന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ് മാന്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി എ ഷാഫി, മുനിസിപ്പല്‍ കൗണ്‍സിലര്‍ സവിത ടീച്ചര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയില്‍ കായിക മേഖലയില്‍ നേട്ടങ്ങള്‍ കൈവരിച്ച കായിക താരങ്ങളെ ആദരിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷവും മികച്ച പങ്കാളിത്തമാണ് മാരത്തണിലുണ്ടായത്. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. തെറ്റായ ജീവിതശൈലി കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിധിയുണ്ടാക്കാന്‍ വ്യായാമത്തിലൂടെ നമുക്ക് സാധിക്കുമെന്ന ബോധവല്‍കരണം മാരത്തണിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ജാതി-മത ദേദമില്ലാതെ കാസര്‍കോട് മതേതര സൗഹാര്‍ദ കൂട്ടായ്മകള്‍ വര്‍ദ്ധിപ്പിക്കലാണ് മുഖ്യലക്ഷ്യം. സമൂഹത്തിലെ സമസ്ത മേഖലകളിലുള്ളവരുടെ കൂട്ടായ്മയായ ഗുഡ്മോണിംഗ് കാസര്‍കോട് കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി സംരക്ഷ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കുന്നുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഗുഡ്മോണിംഗ് കാസര്‍കോട് ചെയര്‍മാന്‍ ഹാരിസ് ചൂരി, കണ്‍വീനര്‍ ബാലന്‍ ചെന്നിക്കര, ട്രഷറര്‍ പവിത്രന്‍ മാസ്റ്റര്‍, മുഹമ്മദ് ഹാഷിം, ജയന്‍, റഈസ് കെ ജി, മൊയ്തീന്‍ കോളിക്കര, ഷഫീഖ് തെരുവത്ത് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod Marathon on March 10
  < !- START disable copy paste -->

Post a Comment