കാസര്‍കോട്: (my.kasargodvartha.com 22.03.2019) നിത്യേന നൂറുകണക്കിന് രോഗികളെത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡ് മാസങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത രീതിയില്‍ തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. ഇതുമൂലം രോഗികളടക്കം ദുരിതമനുഭവിക്കുകയാണ്. നഗരസഭയയുടെ ഹൃദയ ഭാഗത്ത് നിലകൊള്ളുന്ന പാവപ്പെട്ടവരുടെ ഏക ആശ്രയമായ ജനറല്‍ ആശുപത്രിയിലേക്കുള്ള വഴി ഇത്രത്തോളം ശോചനീയ അവസ്ഥയിലായിട്ടും അധികൃതര്‍ മൗനം തുടരുകയാണ്.
എത്രയും പെട്ടെന്ന് റോഡ് ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് എസ് ഡി പി ഐ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എസ് ഡി പി ഐ മുന്നറിയിപ്പ് നല്‍കി. മുനിസിപ്പല്‍ പ്രസിഡണ്ട് ബഷീര്‍ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാഷിം അണങ്കൂര്‍, അസ്ഹറുദ്ദീന്‍ അണങ്കൂര്‍, നവാസ് പടിഞ്ഞാര്‍, സാദിഖ് ചേരങ്കൈ, മമ്മു കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, General Hospital Road in Bad Condition
< !- START disable copy paste -->
Keywords: Kerala, News, General Hospital Road in Bad Condition
< !- START disable copy paste -->