Join Whatsapp Group. Join now!

ഗണപതി ഹോമവും ശ്രീ മല്ലികാര്‍ജുന ദേവന്റെ പുഃനപ്രതിഷ്ഠയും നടന്നു

മല്ലികാര്‍ജുന ക്ഷേത്രത്തില്‍ മാര്‍ച്ച് എട്ട് മുതല്‍ നടന്നുവരുന്ന പുഃനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി ഗണപതി ഹോമവും ശ്രീ മല്ലികാര്‍ജുന ദേവന്റെ Festival at Mallikarjuna Temple, kasaragod, news, Kerala, Temple, Religion, Festival.
കാസര്‍കോട്: (my.kasargodvartha.com 14.03.2019) മല്ലികാര്‍ജുന ക്ഷേത്രത്തില്‍ മാര്‍ച്ച് എട്ട് മുതല്‍ നടന്നുവരുന്ന പുഃനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന്റെ ഭാഗമായി ഗണപതി ഹോമവും ശ്രീ മല്ലികാര്‍ജുന ദേവന്റെ പുഃനപ്രതിഷ്ഠയും നടന്നു. ബുധനാഴ്ച രാവിലെ അഞ്ച് മണിക്ക് ഗണപതിഹോമം, അധിവാസ ഉദ്ഘാടനം നടന്നു.

7.10ന് മീനലഗ്‌നം നക്ഷത്രത്തില്‍ ശ്രീ മല്ലികാര്‍ജുന ദേവന്റെ പുഃനപ്രതിഷ്ഠ നടന്നു. തുടര്‍ന്ന് ജീവകലശാഭിഷേകം അഷ്ടബന്ധ ലേപനം, ശ്രീ ഗണപതി, ശ്രീ ശാസ്താവ്, ശ്രീ സുബ്രഹ്മണ്യ ദേവന്മാരുടെ ബിംബ പ്രതിഷ്ഠ, പ്രതിഷ്ഠാ ബലി തുടങ്ങിയവ നടന്നു. ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജയുമുണ്ടായിരുന്നു.

വൈകുന്നേരം ഏഴ് മണിക്ക് നിത്യ നൈമിത്തിക കാര്യങ്ങളുടെ പുനര്‍നിണയവും അനുഷ്ഠാന പ്രാര്‍ത്ഥനയും കവാട ബന്ധനവും മണ്ഡല പൂജയും വലിയ ബലിക്കല്ല് അധിവാസവും നടക്കും. മാര്‍ച്ച് 16ന് ഉത്സവം സമാപിക്കും.

WATCH VIDEO


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Festival at Mallikarjuna Temple, kasaragod, news, Kerala, Temple, Religion, Festival.

Post a Comment