Join Whatsapp Group. Join now!

മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജനമൈത്രി പോലീസ് രുധിര സേന കാസര്‍കോട്, ഫ്രണ്ട്‌സ് ഓഫ് പോലീസ്, ബ്ലഡ് ബാങ്ക് കാസര്‍കോട് എന്നിവയുമായി സഹകരിച്ച് കാസര്‍കോട് വ്യാപാരഭവനില്‍ വെച്ച് മെഗാ Kerala, News, Blood donation camp conducted
കാസര്‍കോട്: (my.kasargodvartha.com 06.03.2019) ജനമൈത്രി പോലീസ് രുധിര സേന കാസര്‍കോട്, ഫ്രണ്ട്‌സ് ഓഫ് പോലീസ്, ബ്ലഡ് ബാങ്ക് കാസര്‍കോട് എന്നിവയുമായി സഹകരിച്ച് കാസര്‍കോട് വ്യാപാരഭവനില്‍ വെച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രുധിര സേന സെക്രട്ടറി സജിന ഷെറിയുടെ അധ്യക്ഷതയില്‍ കാസര്‍കോട് അഡീ. എസ് പി കെ പി പ്രശോഭ് പരിപാടി ഉദ്ഘാടനം ചെയ്തു.

പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടര്‍ മോഹനന്‍, രക്ഷാധികാരി വേണുഗോപാലന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. കെ പി വി രാജീവന്‍ സ്വാഗതവും രുധിര സേന ട്രഷറര്‍ രാഹുല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപ്പോകുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ദീപ്തിക്ക് യാത്രയയപ്പ് നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Blood donation camp conducted
  < !- START disable copy paste -->

Post a Comment