Join Whatsapp Group. Join now!

എസ് ടി യു കലക്ട്രേറ്റ് ധര്‍ണ നടത്തി

അംഗീകൃത കടവുകളില്‍ നിന്നും മണല്‍ വാരാന്‍ അനുമതി നല്‍കുക, മണല്‍ തൊഴിലാളികളെ സംരക്ഷിക്കുക, മണല്‍ കള്ളക്കടത്ത് തടയുക എന്നീ Kerala, News, STU collectorate Dharna conducted, Sand, Kasargod
കാസര്‍കോട്: (my.kasargodvartha.com 05.02.2019) അംഗീകൃത കടവുകളില്‍ നിന്നും മണല്‍ വാരാന്‍ അനുമതി നല്‍കുക, മണല്‍ തൊഴിലാളികളെ സംരക്ഷിക്കുക, മണല്‍ കള്ളക്കടത്ത് തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വതന്ത്ര പൂഴിതൊഴിലാളി യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച കലക്ട്രേറ്റ് ധര്‍ണ നടത്തി.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും, അനധികൃത കടവുകളില്‍ നിന്നും യഥേഷ്ടം മണല്‍കള്ളക്കടത്ത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ പട്ടിണിയിലാവുകയും സര്‍ക്കാരിന് റവന്യൂ വരുമാനം നഷ്ടമാവുകയാണ്.  ഇക്കാര്യത്തില്‍ നടപടികള്‍ പെട്ടന്ന് പൂര്‍ത്തീകരിച്ച്  അംഗീകൃത കടവുകളില്‍ നിന്നും മണലെടുക്കാന്‍ അനുമതി നല്‍കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. എ അഹ് മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. ഷരീഫ് കൊടവഞ്ചി, അഷ്‌റഫ് എടനീര്‍, പി എ ലത്തീഫ്, എന്‍ എ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Keywords: Kerala, News, STU collectorate Dharna conducted, Sand, Kasargod, 

Post a Comment