കാസര്‍കോട്: (my.kasargodvartha.com 24.02.2019) പ്രമുഖ പണ്ഡിതനും സമസ്ത സിനിയര്‍ വൈസ് പ്രസിഡന്റുമായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമസ്ത നടത്തുന്ന പ്രക്ഷോഭ സമ്മേളനത്തിന് കാസര്‍കോട്ടും പ്രവര്‍ത്തകര്‍ ഒരുങ്ങി. കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് മഹല്ലുകള്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്ത് പരമാവധി പ്രവര്‍ത്തകരെ സമ്മേളന നഗരിയിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സമസ്ത കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 28 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് പ്രക്ഷോഭ സമ്മേളനം സംഘടിപ്പിക്കുന്നത്.
മണ്ഡലത്തിലെ ഏഴ് റൈഞ്ചുകള്‍, എസ് കെ എസ് എസ് എഫിന്റെ മൂന്ന് മേഖലകളിലെ പന്ത്രണ്ട് ക്ലസ്റ്ററുകള്‍, എട്ട് പഞ്ചായത്തുകളിലെ എസ് വൈസ് എസ് എന്നിവരുടെ നേതൃത്വത്തില്‍ ഇതിനകം പ്രചരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. അണങ്കൂര്‍ നൂറുല്‍ ഹുദാ മദ്‌റസയില്‍ ചേര്‍ന്ന മണ്ഡലം സംഗമം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര വിഷയ അവതരണം നടത്തി.
ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, സാലിഹ് മുസ്‌ലിയാര്‍ ചൗക്കി, എം എ എച്ച് മഹ്മൂദ് ഹാജി ചെങ്കള, മൊയ്തിന്‍ കൊല്ലംമ്പാടി, എം എ ഖലീല്‍ മുട്ടത്തോടി, അബൂബക്കര്‍ തങ്ങള്‍ ചെട്ടുംകുഴി, സത്താര്‍ ഹാജി അണങ്കൂര്‍, റസ്സാഖ് ദാരിമി ബദിയടുക്ക, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഫാറൂഖ് കൊല്ലംമ്പാടി, അബ്ദുര്‍ റസാഖ് അര്‍ഷദി കുംബടാജെ, ഹമീദ് നദ് വി നുള്ളിപ്പാടി, മുഹമ്മദ് ഹനീഫ് മൗലവി ഉള്ളിയത്തടുക്ക, അഷ്‌റഫ് മര്‍ദ്ധള്‍, അബ്ദുല്ല മൗലവി പാണലം, ശിഹാബ് അണങ്കൂര്‍, കുഞ്ഞാലി, സലാം മൗലവി, സാലിം മൗലവി, ഹകീം അറന്തോട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kerala, News, SKSSF, Kasargod, Samasta, Qazi CM Abdulla Moulavi, Samasta protest conference on Khazi case: Campaign meet ends