Join Whatsapp Group. Join now!

പഴയകാല ഫുട്‌ബോള്‍ താരം സ്‌ട്രൈക്കര്‍ അബ്ദുല്ലയ്ക്ക് ദുബൈയില്‍ സ്വീകരണം

പഴയകാല ഫുട്‌ബോള്‍ താരം സ്‌ട്രൈക്കര്‍ അബ്ദുല്ലയ്ക്ക് ദുബൈയില്‍ സ്വീകരണം. ടിഫാ വീക്ക്‌ലി ഫൂട്‌ബോള്‍ അംഗങ്ങളാണ് സ്‌ട്രൈക്കര്‍ അബ്ദുല്ലയ്ക്ക് ദുബൈ ടിഫാ വീക്ക്‌ലി News, Gulf, Reception for Striker Abdulla
ദുബൈ: (my.kasargodvartha.com 26.02.2019) പഴയകാല ഫുട്‌ബോള്‍ താരം സ്‌ട്രൈക്കര്‍ അബ്ദുല്ലയ്ക്ക് ദുബൈയില്‍ സ്വീകരണം. ടിഫാ വീക്ക്‌ലി ഫൂട്‌ബോള്‍ അംഗങ്ങളാണ് സ്‌ട്രൈക്കര്‍ അബ്ദുല്ലയ്ക്ക് ദുബൈ ടിഫാ വീക്ക്‌ലി ഗ്രൗണ്ടില്‍ സ്വീകരണം നല്‍കിയത്. കൊറിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ കളത്തിലിറങ്ങി ടീമിന് വിജയ കിരീടം സമ്മാനിച്ച സ്ട്രൈക്കര്‍ അബ്ദുല്ലയെ മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ താരം എം എസ് ബഷീര്‍ കളിക്കാര്‍ക്ക് പരിചയപ്പെടുത്തി.

ഇന്ത്യയിലെ എക്കാലത്തേയും മികച്ച ടീമുകളിലൊന്നായ ഐ ടി ഐ ബംഗളൂരുവിന്റെ മികച്ച താരമായിരുന്നു അബ്ദുല്ല. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പന്തുകളിയുടെ ബാല പാഠം പഠിച്ച് കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിലൂടെ ഉദിച്ചുയര്‍ന്ന താരമായിരുന്നു സ്‌ട്രൈക്കര്‍ അബ്ദുല്ല.

ഫൈസല്‍ മുഹ്‌സിന്‍, സുബൈര്‍ പള്ളിക്കാല്‍, ഹര്‍ഷാദ്, ലത്വീഫ്, ഹാഷിം വെല്‍ഫിറ്റ്, സലീം തെരുവത്ത്, ഷരീഫ്, കാമില്‍, ഹമീദ്, ഹാരിസ്, അനീസ്, സുഹൈല്‍, ഫസല്‍, നദീം, ജാവിദ്, ഇജാസ്, നൂറുദ്ദീന്‍, ശിഹാബ്, മുഹമ്മദ് തുടങ്ങിയവര്‍ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ചു. ത്വല്‍ഹത്ത് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Reception for Striker Abdulla
  < !- START disable copy paste -->

Post a Comment