Join Whatsapp Group. Join now!

പാലക്കുന്ന് ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കം

പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പുരോഗതിക്കുവേണ്ടി അര നൂറ്റാണ്ടു കാലമായി പ്രവര്‍ത്തിച്ചു വരുന്ന പാലക്കുന്ന് Kerala, News, Palakkunnu Fest will be start on Thursday
കാസര്‍കോട്: (my.kasargodvartha.com 20.02.2019) പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിന്റെ പരിധിയില്‍പ്പെട്ട പ്രദേശങ്ങളിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പുരോഗതിക്കുവേണ്ടി അര നൂറ്റാണ്ടു കാലമായി പ്രവര്‍ത്തിച്ചു വരുന്ന പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഖിലേന്ത്യാ പ്രദര്‍ശനം പാലക്കുന്ന് ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉദുമ ബി എസ് എന്‍ എല്‍ ഓഫീസിനു സമീപത്തുള്ള മൈതാനത്താണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ബാബ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ മുംബൈ, പരിയാരം മെഡിക്കല്‍ കോളേജ്, എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജ്, ഫിഷറീസ്, വൈദുതി വകുപ്പ്, കേരള പോലീസ് വനിതാ സെല്‍, എക്‌സൈസ്, സി പി സി ആര്‍ ഐ, ബി എസ് എന്‍ എല്‍, കോഴിക്കോട് ആര്‍ട്ട് ഗാലറി, കൃഷ്ണ മേനോന്‍ മ്യുസിയം, പിലിക്കോട് കാര്‍ഷിക കോളേജ്, ജില്ലാ കുടുംബശ്രീ, അംബിക സ്‌കൂള്‍, അംബിക കോളേജ്, പുലരി അരവത്ത്, ബയോഡയ് വേഴ്‌സിറ്റി, കണ്‍സ്യൂമര്‍ ഫെഡ്, മാതൃഭൂമി ബുക്ക് സ്റ്റാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പവലിയനുകള്‍ പ്രദര്‍ശന നഗരിയില്‍ ഒരുക്കും.

6000 സ്‌ക്വയര്‍ഫീറ്റ് വ്യാപ്തിയുള്ള ഐസ് വേള്‍ഡ്, ഡിസ്‌നി ലാന്‍ഡ് കവാടം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫ്‌ളവര്‍ ഷോ, ഫുഡ് കോര്‍ട്ട് തുടങ്ങി അമ്പതില്‍പരം വിനോദ പവലിയനുകളും ഒരുക്കും. മൂന്നു മണി മുതല്‍ ഒമ്പതു മണിവരെയാണ് പ്രവര്‍ത്തന സമയം. വൈകുന്നേരങ്ങളില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികളും അരങ്ങേറും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം 24 ന് വൈകിട്ട് ആറുമണിക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രധിനിധികളും, സാംസ്‌കാരിക പ്രവര്‍ത്തകരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി വി രാജേന്ദ്രന്‍, മധു മുദിയക്കാല്‍, ഉദയമംഗലം സുകുമാരന്‍, പള്ളം നാരായണന്‍, പാലക്കുന്നില്‍ കുട്ടി, വി രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Palakkunnu Fest will be start on Thursday
  < !- START disable copy paste -->

Post a Comment