Kerala

Gulf

Chalanam

Obituary

Video News

സേവനത്തിന്റെ പുതിയ വഴി തീര്‍ത്ത് ബാവച്ച ഖത്തറില്‍ നിന്നും പടിയിറങ്ങുന്നു

അബ്ദുര്‍ റഹ് മാന്‍ എരിയാല്‍

(my.kasargodvartha.com 27.02.2019) കഴിഞ്ഞ 32 വര്‍ഷമായി ഖത്തറിലെ സഹജീവി സ്‌നേഹത്തിന്റെ മഹനീയ മാത്രകയായി മാറിയ ബി എം ബാവ ഹാജി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുകയാണ്. സാമൂഹ്യ, സംഘടനാ, റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മറ്റുള്ളവരില്‍ നിന്ന് ബാവ ഹാജി എന്ന ഈ പ്രവാസിയെ വ്യത്യസ്തനാക്കിയിരുന്നത് ജോലി തേടിയെത്തുന്ന തന്റെ നാട്ടുകാര്‍ക്ക് ജോലി കണ്ടത്താന്‍ സഹായിക്കുന്നു എന്ന നിലയിലാണ്. ഇദ്ദേഹം ഉപജീവനത്തിന്റെ വഴി തുറന്നു കൊടുത്തവര്‍ നിരവധി ഖത്തറിലും നാട്ടിലുമായി ഉണ്ട്.

ഇതില്‍ അഭ്യസ്ത വിദ്യരും തീരെ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരും ഉള്‍പ്പെടും. ജോലിയിടങ്ങളിലും പുറത്തും ഉണ്ടാക്കിയ സൗഹൃദങ്ങളെ മറ്റുള്ളവര്‍ക്ക് വേണ്ടി ഉപയോഗിച്ചാണ് തൊഴിലന്വേഷകര്‍ക്ക് സഹായകരമായത്. പലരെയും സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി വിസ നല്‍കി ഖത്തറില്‍ കൊണ്ട് വന്നും, ജോലി ലഭ്യത അനുസരിച്ച് അവരെ അനുയോജ്യമായ തൊഴില്‍ മേഖലയിലേക്ക് മാറ്റിയും തന്റെ വ്യതസ്തമായ പ്രവര്‍ത്തനം അദ്ദേഹം തുടര്‍ന്ന് കൊണ്ടിരുന്നു.

ഖത്തര്‍ ഹമാദ് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കെ.പി.പി.എ (കേരള പ്രൈവറ്റ്  ഫാര്‍മസിസ്റ്റ് അസോസിയേഷന്‍) പ്രാവാസി ആരോഗ്യ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അവാര്‍ഡുകള്‍ ഇദ്ദേഹത്തെ തേടിയെത്തിയുട്ടുണ്ട്. നിലവില്‍ എംഫാക് (മൊഗ്രാല്‍ പുത്തൂര്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍- ഖത്തര്‍) ന്റെ പ്രസിഡണ്ട്, ഖത്തര്‍  കുന്നില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഉപദേശക സമിതി  ചെയര്‍മാന്‍, ഖത്തര്‍ കെഎംസിസി സംസ്ഥാന മയ്യത്ത് പരിപാലന കമ്മിറ്റി അംഗം, 15-ാം വാര്‍ഡ് മുസ്ലിം ലീഗ് ഓഫീസ് നിര്‍മാണ കമ്മിറ്റി  ചെയര്‍മാന്‍ എന്നീ പദവി അലങ്കരിക്കുന്നു. കുന്നില്‍ ജമാഅത്ത് കമ്മിറ്റി രൂപികരണത്തിനു മുന്‍കൈ എടുത്തു. കെ.എം.സി.സി. സ്റ്റേറ്റ് കൗണ്‍സിലര്‍, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, മണ്ഡലം ആക്ടിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മൊഗ്രാല്‍ പുത്തൂര്‍ സംയുക്ത ജമാഅത്ത്  സെക്രട്ടറി, വൈസ് പ്രസിഡന്റ്, എം എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.

(ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Gulf, Bavacha ends expatriate life
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive