Kerala

Gulf

Chalanam

Obituary

Video News

ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 6 വരെ

കാസര്‍കോട്: (my.kasargodvartha.com 26.02.2019) ഉത്തരമലബാറിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ആറു വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 28 ന് രാവിലെ 10.15ന് മഖാം സിയാറത്തോടെ തുടക്കം കുറിക്കും. 11 മണിക്ക് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി അബ്ദുല്‍ കരീം സഅദി പതാക ഉയര്‍ത്തും. രാത്രി 8.30ന് മതപ്രസംഗ ഉദ്ഘാടനം സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി അല്‍ ഹൈദ്രോസി കല്ലക്കട്ട നിര്‍വ്വഹിക്കും.

ജുനൈദ് സഖാഫി (മുദരിസ് ഏണിയാടി) പ്രഭാഷണം നടത്തും. മാര്‍ച്ച് ഒന്നിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കാസര്‍കോട് എസ്.പി. ജെയിംസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ടി.പി.എം. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ (അസി. ഖാസി) മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ മത- രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ സംബന്ധിക്കും. രാത്രി 8.30ന് മാതൃകാ വിവാഹം എന്ന വിഷയത്തെ ആസ്പദമാക്കി നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും.

മാര്‍ച്ച് രണ്ടിന് ശനിയാഴ്ച രാത്രി ജുമാ മസ്ജിദ് അങ്കണത്തില്‍ വെച്ച് നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് സാലിം അല്‍ ബുഖാരി (മുദരിസ് ഏണിയാടി) നേതൃത്വം നല്‍കും. രാത്രി 8.30ന് സജ്ജനങ്ങളുടെ പാത എന്ന വിഷയത്തെ ആസ്പദമാക്കി സയ്യിദ് മുഹമ്മദ് സാലിം അല്‍ ബുഖാരി പ്രഭാഷണം നടത്തും. മാര്‍ച്ച് മൂന്നിന് ഞായറാഴ്ച രാത്രി 8.30ന് ദുആ മജ്‌ലിസിന് നേതൃത്വം നല്‍കിക്കൊണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍
തങ്ങള്‍ കുന്നുംകൈ സംസാരിക്കും. തുടര്‍ന്ന് അബ്ദുര്‍ റസാഖ് അബ്‌റാരി പത്തനംതിട്ട പരലോക ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. മാര്‍ച്ച് നാലിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന മൗലീദ് മജ്‌ലിസിന് സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് നടക്കുന്ന ദുആ മജ്‌ലിസിന്ന് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ (കോഴിക്കോട് വലിയ ഖാസി) നേതൃത്വം നല്‍കും. തുടര്‍ന്ന് അഷ്‌റഫ് റഹ്്മാനി ചൗക്കി (ടൗണ്‍ മസ്ജിദ് കണ്ണൂര്‍) ഇന്റര്‍നെറ്റിലൂടെ വഴിതെറ്റുന്ന യുവതലമുറ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

മാര്‍ച്ച് അഞ്ചിന് ബുധനാഴ്ച രാത്രി 8.30ന് മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ 'കുടുംബ ജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. ആറിന് രാത്രി 8.30ന് നടക്കുന്ന സമാപന സമ്മേളനം ദുആ മജ്‌ലിസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കും. സമാപന സമ്മേളനം ഉദ്ഘാടനം സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി നിര്‍വ്വഹിക്കും. ഹാഫിള് ഡോ. എ.പി. അബ്്ദുല്‍ ഹക്കീം
അസ്ഹരി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മൗലീദ് പാരായണവും അന്നദാനത്തോടും കൂടി ഉറൂസ് സമാപിക്കും. ഉറൂസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം സഅദി, ജമാഅത്ത് സെക്രട്ടറി എം ടി ഷാഫി, ജുനൈദ് സഖാഫി (മുദരിസ് ഏണിയാടി), ജമാഅത്ത് വൈസ് പ്രസിഡന്റ് എ ബി അഹ്്മദ്, മെമ്പര്‍മാരായ എ ബി ഷാഫി, കെ.ടി. മജീദ്, മുഹമ്മദ് എം.കെ, മുഹമ്മദ് കുഞ്ഞി ബേത്തലം എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Bandadukka Eniyadi Makham Uroos on Feb 28 to March 06
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive