Join Whatsapp Group. Join now!

ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി

കാസര്‍കോട് ജില്ലാ ലെപ്രസി യൂണിറ്റ് ചട്ടഞ്ചാല്‍ പ്രാഥമീകാരോഗ്യ കേന്ദ്രവും സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദും സംയുക്തമായി കുഷ്ഠ രോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം 'സ്പര്‍ശ്-19' Kerala, News, World Leprosy Day marked
കാസര്‍കോട്: (my.kasargodvartha.com 01.02.2019) കാസര്‍കോട് ജില്ലാ ലെപ്രസി യൂണിറ്റ് ചട്ടഞ്ചാല്‍ പ്രാഥമീകാരോഗ്യ കേന്ദ്രവും സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദും സംയുക്തമായി കുഷ്ഠ രോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം 'സ്പര്‍ശ്-19' ബോധവല്‍ക്കരണ ക്ലാസും സന്ദേശ റാലിയും നടത്തി. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറത്തിന്റെ അധ്യക്ഷതയില്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ജില്ലാ ലെപ്രസി ട്രൈനര്‍ മധുസൂധനന്‍ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ചട്ടഞ്ചാല്‍ ഹെല്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ അബിലാഷ് റാലിയെ അഭിവാദ്യം ചെയ്തു. നിറഞ്ഞ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും റാലിയെ മികവുറ്റതാക്കി. അസി. ലെപ്രസി ഓഫീസര്‍ ഷായ് കുമാര്‍, എന്‍.എം.എസ്. രാഗന്‍, രവീന്ദ്രന്‍, ഉസ്മാന്‍ ആദൂര്‍, അബൂ ത്വാഹിര്‍ സഅദി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കായിഞ്ഞി സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ നാഗേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, World Leprosy Day marked
  < !- START disable copy paste -->

Post a Comment