Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക ശനിയാഴ്ച അണങ്കൂരില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജനുവരി 26 SKSSF Manushya Jalika on Saturday; preparations completed, Kasaragod, Anangoor, Press Conference.
കാസര്‍കോട്: (www.kvartha.com 24.01.2019) രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ അണങ്കൂരില്‍ വെച്ച് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശനി രാവിലെ ഒമ്പത് മണിക്ക് വിഖായ പ്രവര്‍ത്തകന്മാരുടെ സല്യൂട്ടോടെ സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ എം എ ഖലീല്‍ മുട്ടത്തോടി പതാക ഉയര്‍ത്തും.

രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗരബോധം ഉണര്‍ത്തുകയാണ് മനുഷ്യ ജാലികയുടെ മുഖ്യ സന്ദേശം. രാജ്യത്തെ ജനങ്ങളെ ഒരിമിച്ച് നിര്‍ത്തുന്ന സാമൂദായിക സൗഹൃദം പരിരക്ഷിക്കപ്പെടുന്നതിനു വേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമാണ് ജാലികയിലൂടെ ജനങ്ങള്‍ കൈമാറുന്നത്. ജില്ലയിലെ 300 ശാഖയില്‍ നിന്നായി പതിനായിരത്തില്‍പരം പ്രവര്‍ത്തകര്‍ അണിനിരയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
SKSSF Manushya Jalika on Saturday; preparations completed, Kasaragod, Anangoor, Press Conference.

ജാലിക റാലി, പ്രതിജ്ഞ, ദേശിയോദ്ഗൃന്ധന ഗാനം, പ്രമേയ പ്രഭാഷണം എന്നിവ നടക്കും. വിവിധ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക നേതാക്കളും പരസ്പരം കൈകോര്‍ത്ത് തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പ്രതിജ്ഞ ചൊല്ലി ജാലിക തീര്‍ക്കും. മനുഷ്യ ജാലിക റാലി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് അബൂബക്കര്‍ മസ്ജിദ് പരിസരത്ത് നിന്നാരംഭിക്കും. റാലിക്ക് മുന്‍നിരയില്‍ യഥാക്രമം സംസ്ഥാന ജില്ലാ ഭാരവാഹികള്‍, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍, സ്വാഗതസംഘ ഭാരവാഹികള്‍ നേതൃത്വം നല്‍കും. തൊട്ട് പിറകില്‍ വിഖായ അംഗങ്ങള്‍ കറുപ്പ് പാന്റ്‌സ്, വെളള ഷര്‍ട്ട്, വിഖായ കോട്ടും കുങ്കുമ നിറത്തിലുള്ള തൊപ്പിയും ധരിച്ച് അണിനിരയ്ക്കും.

ത്വലബാ അംഗങ്ങള്‍ വെള്ള തലപ്പാവും വെള്ള വസ്ത്രവും ധരിച്ചും അതിന്റെ തൊട്ട് പിറകിലായും അതിന്റെ പിറകില്‍ ക്യാമ്പസ് അംഗങ്ങള്‍ കറുപ്പ് പാന്റ്, വെള്ള ഷര്‍ട്ട്, പച്ച തൊപ്പി ധരിച്ച് അണിനിരയ്ക്കും. ക്യാമ്പസ്, ത്വലബാ, വിഖായ, ലീഡര്‍മാര്‍ മുമ്പില്‍ കൊടിപിടിച്ച് നേതൃത്വം കൊടുക്കും. ഇതിനു പുറമെ കാസര്‍കോട് ജില്ലയിലെ മേഖലകളായ, മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ബദിയഡുക്ക, ഉദുമ, ചെര്‍ക്കള, മുള്ളേരിയ, കാഞ്ഞങ്ങാട്, പെരുമ്പട്ട, നീലേശ്വരം, തൃക്കരിപ്പൂര്‍ എന്നീ 11 മേഖലയിലെ പ്രവര്‍ത്തകന്മാര്‍ മേഖല തിരിച്ച് മേഖലാ ബാനറില്‍ ഭാരവാഹികളുടെ പിന്നിലായി അണിനിരയ്ക്കും.

നാലു മണിക്ക് പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത ജില്ലാ സെക്രട്ടറിയുമായ യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിക്കും. എസ് കെ എസ് എസ് എഫ് സംസഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് പ്രമേയ പ്രഭാഷണം നടത്തും. ചടങ്ങില്‍ വെച്ച് ജില്ലാ കമ്മിറ്റി വര്‍ഷത്തില്‍ നല്‍കപ്പെടുന്ന ശംസുല്‍ ഉലമാ അവാര്‍ഡ് സംഘടനയുടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഇബ്രാഹിം ഫൈസി ജെഡിയാറിന് നല്‍കും. ചടങ്ങില്‍ വിവിധ മത സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ജില്ലാ പ്രസിഡണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ സെക്രട്ടറി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ മുശ്താഖ് ദാരിമി നന്ദിയും പറയും. ജാലികയോടനുബന്ധിച്ച് ജനുവരി 25ന് വെള്ളി മഗ്രിബ് നിസ്‌കാര ശേഷം മനുഷ്യജാലിക വേദിയില്‍ വെച്ച് മജ്‌ലിസുന്നൂര്‍ സംഗമം നടക്കും. പരിപാടിയില്‍ നിരവധി സയ്യിദന്മാരും ഉലമാക്കളും സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, വര്‍ക്കിംഗ് ചെയര്‍മാന്‍ എം.എ. ഖലീല്‍ മുട്ടത്തോടി, ജനറല്‍ കണ്‍വീനര്‍ വി.കെ. മുഷ്താഖ് ദാരിമി, ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മേഖലാ പ്രസിഡന്റ് ശിഹാബ് അണങ്കൂര്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SKSSF Manushya Jalika on Saturday; preparations completed, Kasaragod, Anangoor, Press Conference.

Post a Comment