Join Whatsapp Group. Join now!

'സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നാക്കക്കാരെ വഞ്ചിച്ചു'

സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ കൂട്ടുനിന്ന് പിന്നാക്കക്കാരെ വഞ്ചിക്കുകയാണ് സി പി എമ്മും കോണ്‍ഗ്രസും ചെയ്തതെന്ന് എസ് ഡി പി ഐ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി Kerala, News, SDPI statement about Economic Reservation
നീലേശ്വരം: (my.kasargodvartha.com 24.01.2019) സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ കൂട്ടുനിന്ന് പിന്നാക്കക്കാരെ വഞ്ചിക്കുകയാണ് സി പി എമ്മും കോണ്‍ഗ്രസും ചെയ്തതെന്ന് എസ് ഡി പി ഐ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ശരീഫ് പടന്ന പറഞ്ഞു. സംവരണമെന്നത് ദാരിദ്ര നിര്‍മ്മാര്‍ജ്ജന പരിപാടിയല്ലെന്നും അധികാര പങ്കാളിത്തമാണെന്നും, സംവരണത്തെ അട്ടിമറിച്ച് 80 ശതമാനം കയ്യടക്കി വെച്ചവര്‍ക്ക് ഒന്നുകൂടി അവസരം നല്‍കുകയാണ് പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെബ്രുവരി അഞ്ചിന് സെക്രട്ടേറിയറ്റ് സംവരണ മതിലിന്റെ പ്രചരണാര്‍ത്ഥം നീലേശ്വരം പാലിച്ചാന്‍ മുക്കില്‍ നടത്തിയ മണ്ഡലംതല വാഹന പ്രചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഷൗക്കത്ത് തൈക്കടപ്പുറം അധ്യക്ഷത വഹിച്ചു. സാബിര്‍ തൃക്കരിപ്പൂര്‍, സഹദ് ഉളിയത്തടുക്ക, മുഹമ്മദ് മാവിലാടം സംസാരിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDPI statement about Economic Reservation
  < !- START disable copy paste -->

Post a Comment