കാസര്‍കോട്: (my.kasargodvartha.com 08.01.2019) ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷര കേരളത്തില്‍ ഹര്‍ത്താല്‍ ഒരു ആചാരമായി സ്വീകരിച്ചിരിക്കുന്നുവെന്നും, ഇതിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുകയാണെന്നും, കേരള ഹൈക്കോടതിയുടെ നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും തങ്ങളുടെ പ്രതിഷേധ സമരങ്ങളുടെ ശൈലി മാറ്റേണ്ടതുണ്ട്. മനുഷ്യന്റെ ധാര്‍മ്മിക അവകാശങ്ങള്‍ നിരാകരിക്കുന്ന ഏത് സമരമുറകളും ഭരണഘടനാവിരുദ്ധമാണ്. ഏതെങ്കിലും ഒറ്റപ്പെട്ട കോടതി വിധികള്‍ പാലിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒട്ടനവധി കോടതി വിധികള്‍ നിരാകരിക്കുന്നത് പരിശോധിക്കപ്പെടണം. ഹര്‍ത്താലിനെതിരെയും ശബ്ദമലിനീകരണത്തിനെതിരെയും നിലനില്‍ക്കുന്ന കോടതി വിധികള്‍ ആരും തന്നെ പാലിക്കപ്പെടുന്നില്ല. ഇതെല്ലാം വര്‍ത്തമാന കാലഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉപ്പള റെയില്‍വേ സ്റ്റേഷന്‍ സംരക്ഷിക്കുന്നതിന് വേണ്ടി രാഷ്ട്രീയ ഭേദമന്യേ നേതാക്കളും മാധ്യമ സുഹൃത്തുക്കളും വ്യവസായ പ്രമുഖരും ഒരുമിച്ച് നില്‍ക്കുന്നത് കാസര്‍കോടിന്റെ നന്മയാണെന്നും പ്രകാശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന എച്ച്.ആര്‍.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോ. സെക്രട്ടറി താജുദ്ദീന്‍ പുളിക്കില്‍ സ്വാഗതം പറഞ്ഞു. ബി അഷ്‌റഫ്, ജമീല അഹമ്മദ്, ബാലാമണി എം നായര്‍, മന്‍സൂര്‍ മല്ലത്ത്, നാസര്‍ ചെര്‍ക്കളം, ഹമീദ് കോസ്‌മോസ്, ഇബ്രാഹിം പാലാട്ട്, സക്കീന അബ്ബാസ്, ഷാഫി കല്ലുവളപ്പില്‍, അബ്ദുല്ല ആലൂര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Prakash Chennithala about Harthal
< !- START disable copy paste -->