Join Whatsapp Group. Join now!

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ സാധിച്ചാല്‍ നിങ്ങള്‍ക്ക് ഈ ലോകത്ത് ഒരു നാശവും സംഭവിക്കില്ല: എം എ ഖാസിം മുസ്ലിയാര്‍

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ആര്‍ക്കെങ്കിലും സാധിച്ചാല്‍ അവര്‍ക്ക് ഈ ലോകത്ത് ഒരു നാശവും സംഭവിക്കില്ലെന്ന് സമസ്ത Kerala, News, King Star Eriyapady, King Kanoth, MA Qasim Musliyar.
എരിയപ്പാടി: (my.kasargodvartha.com 04.01.2019) പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ആര്‍ക്കെങ്കിലും സാധിച്ചാല്‍ അവര്‍ക്ക് ഈ ലോകത്ത് ഒരു നാശവും സംഭവിക്കില്ലെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം എ ഖാസിം മുസ്ലിയാര്‍. എരിയപ്പാടി കിംഗ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കിംഗ് കാനോത്ത് സമൂഹ വിവാഹത്തിന്റെ ഭാഗമായി മത പ്രഭാഷണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ള പത്ത് പേര്‍ ചേര്‍ന്നാല്‍ കഴിവില്ലാത്ത ഒരുപാട് പേരുടെ വിശമങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വരുന്ന സംഘടനകള്‍ നാടിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala, News, King Star Eriyapady, King Kanoth, MA Qasim Musliyar, King Kanoth program inaugurated by MA Qasim Musliyar

പല സ്ഥലങ്ങളിലും പല കാര്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ അനാവശ്യമായി പൊടിക്കുമ്പോള്‍ കിംഗ് സ്റ്റാര്‍ ചെയ്യുന്നത് വളരെ മഹത്തായ കാര്യമാണെന്ന് പ്രാര്‍ത്ഥന നടത്തിക്കൊണ്ട് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി (ഏഴിമല തങ്ങള്‍) പറഞ്ഞു. സംയുക്ത ജമാഅത്ത് ജോയിന്റ് സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി ആശംസ പ്രസംഗം നടത്തി. നിസാമുദ്ദീന്‍ ബാഖവി കടക്കല്‍ മതപ്രഭാഷണം നടത്തി.

ശനിയാഴ്ച രാവിലെ 11 മണിക്ക് സമൂഹ വിവാഹം നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് സാംസ്‌കാരിക സമ്മേളനം കര്‍ണാടക മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, King Star Eriyapady, King Kanoth, MA Qasim Musliyar, King Kanoth program inaugurated by MA Qasim Musliyar

Post a Comment