Join Whatsapp Group. Join now!

കെ കൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്‌കാരം കെ സി ലൈജുമോന്

ദീര്‍ഘകാലം കേരള കൗമുദി ലേഖകനും പ്രസ്‌ക്ലബ് സെക്രട്ടറിയുമായിരുന്ന കെ കൃഷ്ണന്റെ സ്മരണയ്ക്ക് കാസര്‍കോട് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് ദേശാഭിമാനി Kerala, News, K Krishnan memorial Media award for K.C Lyju mon
കാസര്‍കോട്: (my.kasargodvartha.com 30.01.2019) ദീര്‍ഘകാലം കേരള കൗമുദി ലേഖകനും പ്രസ്‌ക്ലബ് സെക്രട്ടറിയുമായിരുന്ന കെ കൃഷ്ണന്റെ സ്മരണയ്ക്ക് കാസര്‍കോട് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് ദേശാഭിമാനി ലേഖകന്‍ കെ സി ലൈജുമോന്‍ അര്‍ഹനായി. അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിനാണ് പുരസ്‌കാരം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കണ്ണൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റും മാധ്യമം ന്യൂസ് എഡിറ്ററുമായ എ കെ ഹാരിസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റഹ് മാന്‍ തായലങ്ങാടി എന്നിവരുള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡിന് ലഭ്യമായ എന്‍ട്രികള്‍ പരിശോധിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് പ്രസ്‌ക്ലബില്‍ നടക്കുന്ന കെ കൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് അവാര്‍ഡ് സമ്മാനിക്കും. കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഇ പി രാജഗോപാലന്‍ കെ കൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തും. എളേരി നാട്ടക്കല്‍ സ്വദേശിയാണ് ലൈജുമോന്‍. ഭാര്യ: സി ആര്‍ സിന്ധു. മക്കള്‍: ഇഷ, ദക്ഷ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, K Krishnan memorial Media award for K.C Lyju mon
  < !- START disable copy paste -->

Post a Comment