Join Whatsapp Group. Join now!

ഹജ്ജ് പഠന ക്ലാസ് ഫെബ്രുവരി നാലിന്

ഉപ്പള ബസ് സ്റ്റാന്‍ഡിനു സമീപവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും പ്രവര്‍ത്തിക്കുന്ന സി എം ട്രാവല്‍സ് ആന്‍ഡ് ഹജ്ജ് -ഉംറ സര്‍വീസ് സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ Kerala, News, Hajj Class on Feb 04th
കാസര്‍കോട്: (my.kasargodvartha.com 01.02.2019) ഉപ്പള ബസ് സ്റ്റാന്‍ഡിനു സമീപവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും പ്രവര്‍ത്തിക്കുന്ന സി എം ട്രാവല്‍സ് ആന്‍ഡ് ഹജ്ജ് -ഉംറ സര്‍വീസ് സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍ ക്വാട്ടയിലും സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനയും പോകാനുദ്ദേശിക്കുന്ന സര്‍വ്വര്‍ക്കും ഒരു പോലെ ഉപകാര പ്രദമാകുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി നാല് തിങ്കളാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് ഹജ്ജ് പഠന ക്ലാസ് നടക്കും. കൂറ്റമ്പാറ അബ്ദുര്‍ റഹ്് മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും. 'വിശുദ്ധ ഹജ്ജ്, ആര്‍ക്ക്, എങ്ങനെ, എന്തിന്, എപ്പോള്‍' എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുക്കും.

കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. സഅദിയ്യ പ്രസിഡന്റ് കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ആശംസാ പ്രസംഗം നടത്തും. കുമ്പള-മഞ്ചേശ്വരം സംയുക്ത ഖാസി എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ സമാപന പ്രാര്‍ത്ഥന നടത്തും. വിവിധ സംഘടനാ നേതാക്കളും, സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹജ്ജ് ടൂര്‍ ഓപ്പറേറ്റിംഗ് സ്ഥാപനമായ ഈലാഫ് ഗ്രൂപ്പിന്റെ ഉടമകളായ അമീര്‍, ഇംറാന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

വാര്‍ത്താ സമ്മേളനത്തില്‍ സി എം ട്രാവല്‍സ് ഉടമകളായ മൊയ്തു മൂസ ഹാജി ബേക്കൂര്‍, കബീര്‍ മൂസഹാജി ബേക്കൂര്‍, ചീഫ് അമീര്‍ കന്തല്‍ സൂപ്പി മദനി എന്നിവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Hajj Class on Feb 04th
  < !- START disable copy paste -->

Post a Comment