Join Whatsapp Group. Join now!

ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷം 19ന്

അശ്വിനി നഗറില്‍ പ്രവര്‍ത്തിക്കുന്ന ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം 19ന് പുലിക്കുന്ന് Balabhavan English medium school, Kerala, News, Balabhavan English medium school silver jubilee celebration on 19th
കാസര്‍കോട്: (my.kasargodvartha.com 17.01.2019) അശ്വിനി നഗറില്‍ പ്രവര്‍ത്തിക്കുന്ന ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം 19ന് പുലിക്കുന്ന് ഭഗവതി സഭാ ഭവന്‍ ഹാളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
Balabhavan English medium school, Kerala, News, Balabhavan English medium school silver jubilee celebration on 19th

സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ കെ ശശിധര ഷെട്ടി അധ്യക്ഷത വഹിക്കും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് എം കെ ചന്ദ്രശേഖരന്‍ സുവനീര്‍ പ്രകാശനം ചെയ്യും. ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ കെ ജയന്തി, ലീലാവതി കെ നായര്‍, കെ എന്‍ വെങ്കട്ടരമണ ഹൊള്ള, ഡോ. ബാലഗോപാലന്‍ നായര്‍, ഹാരിസ് നുള്ളിപ്പാടി സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Balabhavan English medium school, Kerala, News, Balabhavan English medium school silver jubilee celebration on 19th 

Post a Comment