തളങ്കര: (my.kasargodvartha.com 24.12.2018) തെരുവത്ത് ഹാശിംസ്ട്രീറ്റ് രിഫാഇ ഹയര്‍ സെക്കന്‍ഡറി മദ്രസ ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 25-ാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തളങ്കര റെയ്ഞ്ച് തല ദഫ് കളി മത്സരത്തില്‍ മദ്രസത്തു ദീനിയ ബാങ്കോട് ജേതാക്കളായി. വാശിയേറിയ മത്സരത്തില്‍ സിറാജുല്‍ ഹുദാ മദ്രസ പടിഞ്ഞാര്‍ രണ്ടാം സ്ഥാനവും ഹിദായത്തുസ്വിബിയാന്‍ മദ്രസ കണ്ടത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹാശിം സ്ട്രീറ്റ് രിഫാഇ ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. രിഫാഇ മസ്ജിദ് ഇമാം എ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അഹ് മദ് കുട്ടി അഹ് സനി പ്രാര്‍ത്ഥന നടത്തി.
രാത്രി നടന്ന പൊതുസമ്മേളനം തെരുവത്ത് ഹൈദ്രോസ് ജുമാമസ്ജിദ് ഖത്തീബ് ഹാഫിസ് അനീസുല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഒ എസ് എ ജനറല്‍ സെക്രട്ടറി ഫയാസ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വെച്ച് രിഫാഇ മദ്രസ സദര്‍ മുഅല്ലിം എ പി അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, രിഫാഇ മസ്ജിദ് ഇമാം എ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ എന്നിവരെ ആദരിച്ചു. എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ മദ്രസയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ഡോ. മഅ്‌റൂഫിനെ അനുമോദിച്ചു. രിഫാഇ മസ്ജിദ് കമ്മിറ്റി പ്രസിസിഡണ്ട് ഇഖ്ബാല്‍, ജനറല്‍ സെക്രട്ടറി അമാനുല്ല അങ്കാര്‍, ഒ എസ് എ പ്രസിഡണ്ട് പി എ സലീം, അസ്ലം ടി എച്ച്, നുഅ്മാന്‍, ഹഫീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. അന്‍സബ് സ്വാഗതവും ഫൈസല്‍ കണ്ടത്തില്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Rifayi Madrasa OSA Silver Jubilee celebrated
< !- START disable copy paste -->