Join Whatsapp Group. Join now!

നിത്യാനന്ദ എഞ്ചിനീയറിംഗ് കോളജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ പ്രയത്‌നത്തില്‍ കാഞ്ഞങ്ങാട് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക് പ്രവര്‍ത്തന യോഗ്യമാക്കാന്‍ വഴിയൊരുങ്ങുന്നു

കാഞ്ഞങ്ങാട് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക് പ്രവര്‍ത്തന യോഗ്യമാക്കാനുള്ള വഴിയൊരുങ്ങുന്നു. കാഞ്ഞങ്ങാട് സദ്ഗുരുസ്വാമി നിത്യാനന്ദ കോളേജിലെ എന്‍ എസ് എസ് Kerala, News, Park cleaned by Nithyananda Engineering college NSS Volunteers
കാഞ്ഞങ്ങാട്: (my.kasargodvartha.com 24.12.2018) കാഞ്ഞങ്ങാട് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്ക് പ്രവര്‍ത്തന യോഗ്യമാക്കാനുള്ള വഴിയൊരുങ്ങുന്നു. കാഞ്ഞങ്ങാട് സദ്ഗുരുസ്വാമി നിത്യാനന്ദ കോളേജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരാണ് മുടങ്ങികിടന്നിരുന്ന സയന്‍സ് പാര്‍ക്കിനെ പുനരുജ്ജീവിപ്പിക്കാന്‍ വിവിധ ഘട്ടങ്ങളിലായി രംഗത്തെത്തിയിരിക്കുന്നത്.

ഡിസംബര്‍ 20 മുതല്‍ തുടങ്ങിയ ക്യാമ്പിലാണ് ഇവര്‍ രണ്ട് വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന പാര്‍ക്ക് പുനര്‍യോഗ്യമാക്കാന്‍ ഏറ്റെടുത്തത്. ഏഴ് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ നാല് ദിവസം ഇവര്‍ പാര്‍ക്കിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. പ്രവര്‍ത്തനം നിലച്ച ഉപകരണങ്ങളും തുരുമ്പുപിടിച്ചു കിടക്കുന്ന റൈഡുകളും കാടുപിടിച്ച് കിടക്കുന്ന പരിസരവും പാര്‍ക്കിന് തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ വെല്ലുവിളിയായിരുന്നു.

ഈ ഘട്ടത്തിലാണ് 48 വിദ്യാര്‍ത്ഥികള്‍ ഒറ്റമനസ്സോടുകൂടി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷ്യത്തിലേക്കെത്താന്‍ കൈകോര്‍ത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Park cleaned by Nithyananda Engineering college NSS Volunteers
  < !- START disable copy paste -->

Post a Comment