കാസര്‍കോട്: (my.kasargodvartha.com 21.12.2018) എരിയപ്പാടിയിലെ കലാ കായിക സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 20 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 'കിംഗ് കാനോത്ത്' സമൂഹ വിവാഹത്തിന് നാടൊരുങ്ങി. ഇതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2019 ജനുവരി നാല്, അഞ്ച് തീയതികളില്‍ എരിയപ്പാടിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹവിവാഹത്തോടൊപ്പം തന്നെ കലാ കായിക സാമൂഹ്യ സാംസ്‌കാരിക മത രാഷ്ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് സാംസ്‌കാരിക സമ്മേളനവും കുടുംബസംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. എരിയപ്പാടിയെന്ന കാര്‍ഷിക ഗ്രാമം സാക്ഷ്യ വഹിക്കുന്ന ഏറ്റവും വലിയ പരിപാടിയായിരിക്കും കിംഗ് കാനോത്ത് എന്ന് ഭാരവാഹികള്‍ പറഞ്ഞു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജിസിസി കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അവരുടെ പിന്തുണയാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രചോദനമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പരിപാടിയുടെ ലോഗോ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു പ്രകാശനം ചെയ്തിരുന്നു. പരിപാടിയുടെ വിജയത്തിനായി നാട്ടിലെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ്.
മൂന്ന് ദമ്പതിമാരാണ് സമൂഹവിവാഹത്തില്‍ മിന്നുചാര്‍ത്തുന്നത്. വധുവരന്മാര്‍ക്കുള്ള സ്വര്‍ണാഭരണങ്ങള്‍, വസ്ത്രങ്ങള്‍, ഭക്ഷണം തുടങ്ങി വിവാഹദിവസത്തെ പരിപൂര്‍ണ ചെലവുകള്‍ ക്ലബ്ബ് വഹിക്കും. കൂടാതെ ദമ്പതിമാര്‍ക്ക് വീടുവെക്കാനനുയോജ്യമായ സ്ഥലവും നല്‍കും.
1998ല്‍ എരിയപ്പാടിയിലെ യുവ പ്രതിഭകളുടെ പരിശ്രമത്തോടെ രൂപീകൃതമായ ക്ലബ്ബ് കഴിഞ്ഞ 20 വര്‍ഷമായി പ്രദേശത്തെ യുവാക്കളുടെ ശാക്തീകരണത്തിനും കലാ കായിക രംഗത്തെ ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്. തുടക്കത്തില്‍ കേവലം വിരലിലെണ്ണാവുന്ന ആളുകളാണ് ക്ലബ്ബിന്റെ അംഗങ്ങളായിരുന്നത്. ഇന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ 300 ലേറെ സജീവ മെമ്പര്‍മാരുമായി സേവനപാതയിലാണ്.
നാട്ടിലെയും ജിസിസിയിലേയും സുമനസ്സുകളുടെ സഹായത്തോടെ ഭവന നിര്‍മാണ പദ്ധതി, വിവാഹ-ചികിത്സ-വിദ്യാഭ്യാസ ധനസഹായ പദ്ധതി, പാവപ്പെട്ടവരെ സഹായിക്കാന്‍ ദുരിതാശ്വാസനിധി തുടങ്ങി നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബ് കമ്മിറ്റി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്.
നെഹ്‌റു യുവകേന്ദ്രയുടെ സ്വച്ഛ്ഭാരത് ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ ക്ലബ്ബിനെ തേടിയെത്തിയിട്ടുണ്ട്. നെഹ്‌റു യുവകേന്ദ്രയെ കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ ക്ലബ്ബിന് അംഗത്വമുണ്ട്. കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷനിലും കിംഗ്‌സ്റ്റാര്‍ എരിയപ്പാടി അംഗമായിരിക്കുകയാണ്.
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വൈ എ ഹനീഫ ഒമാന്‍, കണ്‍വീനര്‍ മൊയ്തീന്‍ എസ് എ, ക്ലബ്ബ് പ്രസിഡന്റ് ബഷീര്‍ എ, സെക്രട്ടറി മുഹമ്മദ്കുഞ്ഞി എരിയപ്പാടി, ഉപദേശകസമിതി ചെയര്‍മാന്‍ അബ്ബാസ് മൂലയില്‍, അംഗം എസ് മൊയ്തീന്‍, ഉസ്മാന്‍ സാദാത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kerala, News, Club, Kasargod, King Kanoth, Kingstar Arts & Sports Club Eriyapady, King Kanoth on 2019 Jan 4 & 5th