Join Whatsapp Group. Join now!

ബദിയടുക്ക കണ്ണിയത്ത് അക്കാദമിയില്‍ കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയ്ക്കും വാര്‍ഷിക സമ്മേളനത്തിനും വെള്ളിയാഴ്ച തുടക്കം

മര്‍ഹൂം കണ്ണിയത്ത് അഹ് മദ് മുസ്ല്യാര്‍ 26-ാം ആണ്ട് നേര്‍ച്ചയും വാര്‍ഷിക സമ്മേളനവും ഡിസംബര്‍ 14,15,16 തീയതികളില്‍ വിവിധ പരിപാടികളോടെ ബദിയടുക്ക കണ്ണിയ്യത്ത് ഉസ്താദ് Kerala, News, Kanniyath Usthad Aandu Nercha and Yearly conference starts on Friday
ബദിയടുക്ക: (my.kasargodvartha.com 12.12.2018) മര്‍ഹൂം കണ്ണിയത്ത് അഹ് മദ് മുസ്ല്യാര്‍ 26-ാം ആണ്ട് നേര്‍ച്ചയും വാര്‍ഷിക സമ്മേളനവും ഡിസംബര്‍ 14,15,16 തീയതികളില്‍ വിവിധ പരിപാടികളോടെ ബദിയടുക്ക കണ്ണിയ്യത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ക്യാമ്പസില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

14 ന് വൈകുന്നേരം നാലു മണിക്ക് പെരഡാല മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. തുടര്‍ന്ന് മഖാം പരിസരത്ത് നിന്നും വിളംബരറാലി ആരംഭിക്കും. 5.30 ന് സ്വാഗതസംഘം ചെയര്‍മാന്‍ ശൈഖുനാ യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി പതാക ഉയര്‍ത്തും. ഏഴു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യദ് പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ത്ഥന നടത്തും. സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിക്കും. എ.എം നൗഷാദ് ബാഖവി ചിറയന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും.

15ന് ശനിയാഴ്ച രാവിലെ 9.30 ന് നടക്കുന്ന കുടുംബസംഗമം എം.എ ഖാസിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. ചെര്‍ക്കളം അഹ് മദ് മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥന നടത്തും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമത്തിന് സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ് മദ് മൗലവി അല്‍ അസ്ഹരി നേതൃത്വം നല്‍കും. നാസ്വിറുദ്ദീന്‍ ബദ്‌രി ബാപ്പാലിപ്പൊനം ഉത്‌ബോധനം നടത്തും. പ്രമുഖ പണ്ഡിതരും സാദാത്തുക്കളും നേതാക്കളും സംബന്ധിക്കും. നാലു മണിക്ക് നടക്കുന്ന ആത്മീയ സംഗമം സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ട്രഷറര്‍ അഷറഫ് പള്ളിക്കണ്ടം അധ്യക്ഷത വഹിക്കും. ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി മുഖ്യ പ്രഭാഷണം നടത്തും. നീലേശ്വരം ഖാസി ഇ.കെ മഹ്് മൂദ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. രാത്രി ഏഴു മണിക്ക് നടക്കുന്ന മതപ്രഭാഷണം സമസ്ത ജനറല്‍ സെക്രട്ടറി ഖാസി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉത്ഘാടനം ചെയ്യും. സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ടം പ്രാര്‍ത്ഥന നടത്തും. ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. യു.കെ ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

16 ന് വൈകുന്നേരം നാലു മാണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആനും മൗലീദ് മജ്‌ലിസിനും പ്രിന്‍സിപ്പാള്‍ അബ്ദുല്‍ സലാം ദാരിമി ആലംപാടി നേതൃത്വം നല്‍കും. രാത്രി ഏഴു മണിക്ക് സമാപന സമ്മേളനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡന്റ് യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി അധ്യക്ഷത വഹിക്കും. സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാരംഭ പ്രാര്‍ത്ഥനയും അനുഗ്രഹ പ്രഭാഷണവും ഇബ്രാഹീം ഖലീല്‍ ഹുദവി കല്ലായം മുഖ്യപ്രഭാണവും നടത്തും. കെ.ടി അബ്ദുല്ല ഫൈസി വെളിമുക്ക് സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, എ.ജി.സി ബഷീര്‍, സി.ടി അഹ് മദലി, എ. അബ്ദുര്‍ റഹ് മാന്‍, മെട്രോ മുഹമ്മദ് ഹാജി, ഹക്കീം കുന്നില്‍, യഹ് യ തളങ്കര, ടി.എം സഈദ് തെക്കില്‍, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി പടന്ന, അബൂ ഫിദാ അന്‍സാരി മൗലവി, അബ്ബാസ് ഫൈസി പുത്തിഗെ, ഖാലിദ് ബാഖവി കൊക്കച്ചാല്‍, മജീദ് ദാരിമി പൈവളിഗെ, ഖത്തര്‍ അബ്ദുല്ല ഹാജി, അച്ചു നായന്മാര്‍മൂല, പി.ബി ശഫീഖ്, മൊയ്തീന്‍ കൊല്ലംപാടി, വിവിധ സെഷനുകളില്‍ സംസാരിക്കും. ആയിരങ്ങള്‍ക്കുള്ള അന്നദാനത്തോടെ ആണ്ട്‌നേര്‍ച്ചക്ക് തിരശ്ശീല വീഴും.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, ജനറല്‍ സെക്രട്ടറി ഫസലു റഹ് മാന്‍ ദാരിമി കുംബഡാജെ, ട്രഷറര്‍ അഷ്‌റഫ് പള്ളിക്കണ്ടം, ജനറല്‍ കണ്‍വീനര്‍ സുബൈര്‍ ദാരിമി, വര്‍ക്കിംഗ് ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, വൈസ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുല്ലകുഞ്ഞി ഹാജി, മാനേജര്‍ പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kanniyath Usthad Aandu Nercha and Yearly conference starts on Friday
  < !- START disable copy paste -->

Post a Comment