Join Whatsapp Group. Join now!

സൗജന്യ ആരോഗ്യ പരിശോധന 15ന്

നഗരസഭയും ഇന്ത്യാന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍ മംഗളൂരുവും സംഘടിപ്പിക്കുന്ന സൗജന്യ ആരോഗ്യ പരിശോധനയും ജീവിതശൈലി ബോധവല്‍ക്കരണ ക്ലാസും Kerala, News, Free Health check up on 15th
കാസര്‍കോട്: (my.kasargodvartha.com 13.12.2018) നഗരസഭയും ഇന്ത്യാന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍ മംഗളൂരുവും സംഘടിപ്പിക്കുന്ന സൗജന്യ ആരോഗ്യ പരിശോധനയും ജീവിതശൈലി ബോധവല്‍ക്കരണ ക്ലാസും 15ന് രാവിലെ 10മുതല്‍ നഗരസഭാ വനിതാഹാളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10ന് നഗരസഭാ ചെയര്‍പെഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. ഹൃദ്രോഗത്തെ ചെറുക്കാന്‍ ജീവിതത്തില്‍ നാം വരുത്തേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. യൂസുഫ് കുമ്പളയെയും ഹൃദ്രോഗകാരണങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. എ.എ അബ്ദുല്‍ സത്താറും ക്ലാസെടുക്കും.

വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ആരോഗ്യ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ അഹ് മദ് മുജീബ് തളങ്കര, ഇന്ത്യാന ആശുപത്രി മാനേജര്‍ സിറാജ് അഹ് മദ്, ഡോ. എ.എ അബ്ദുല്‍ സത്താര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Free Health check up on 15th
  < !- START disable copy paste -->

Post a Comment