Join Whatsapp Group. Join now!

കണ്ണിയത്ത് അക്കാദമി മലയോര മേഖലയ്ക്ക് അഭിമാന സ്ഥാപനമായി വളരുന്നു: അബ്ദുല്‍ ഖാദര്‍ അസ്അദി

സി എം ഉസ്താദ് സ്ഥാപിച്ച സമന്വയ വിദ്യാഭ്യാസ സംരഭമായ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി News, Gulf, Dubai, Inauguration, Abdul Kadar Ashadi on Kanniyath Islamic Academy
ദുബൈ: (my.kasargodvartha.com 16.12.2018) സി എം ഉസ്താദ് സ്ഥാപിച്ച സമന്വയ വിദ്യാഭ്യാസ സംരഭമായ കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം ചവിട്ടിക്കയറുകയാണെന്നും മലയോര മേഖലകളുള്‍പ്പെടുന്ന ബദിയടുക്കയിലെ ഈ സ്ഥാപനം മലയോര മേഖലകള്‍ക്ക് മാത്രമല്ല കാസര്‍കോട് ജില്ലയ്ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണെന്നും പ്രമുഖ പ്രഭാഷകനും സുന്നീ സെന്റര്‍ പ്രതിനിധിയുമായ ഉസ്താദ് അബ്ദുല്‍ ഖാദര്‍ അസ്അദി അഭിപ്രായപ്പെട്ടു. ബദിയടുക്ക കണ്ണിയത്ത് അക്കാദമിയില്‍ നടക്കുന്ന കണ്ണിയത് ഉസ്താദ് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണ സംഗമങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനായ് വിളിച്ചുചേര്‍ത്ത കണ്ണിയത്ത് അക്കാദമി ദുബൈ ചാപ്റ്ററിന്റെ ഭാരവാഹി സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

News, Gulf, Dubai, Inauguration, Abdul Kadar Ashadi on Kanniyath Islamic Academy

വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ സാംസ്‌കാരികമായും സാമ്പത്തീകമായും ഉന്നതി നേടാനാവും. സാമൂഹികമായ സുരക്ഷിതത്വത്തിന്ന് വിദ്യാസമ്പന്നരായ ഒരു സമൂഹം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സി എം ഉസ്താദിന്റെ ഉള്‍ക്കാഴ്ചകളും ദീര്‍ഘവീക്ഷണങ്ങളുമാണ് ജില്ലയില്‍ ഉയര്‍ന്നുവന്ന നിരവധി വിദ്യാഭ്യാസ സമുച്ചയങ്ങള്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് റസാഖ് ചെറൂണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇബ്രാഹിം ഐ പി എം സ്വാഗതം പറഞ്ഞു. അസീസ് കമാലിയ, ജി എസ് ഇബ്രാഹിം ചന്ദ്രന്‍പാറ, ഹനീഫ് അബ്ബാസ് നാരംപാടി, വൈ ഹനീഫ കുംബടാജ, മുഹമ്മദ് ഹനീഫ തെക്കേക്കര, സിദ്ദീഖ് കൈക്കുംബെ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുനീഫ് ബദിയടുക്ക, സലാം കന്യാപാടി, ഹസൈനാര്‍ ബീജന്തടുക്ക, നൂറുദ്ദീന്‍ ആറാട്ടുകടവ്, സത്താര്‍ നാരംപാടി, എം എസ് ഹമീദ് കോളിയടുക്ക, അബ്ദുല്ല ബെളിഞ്ചം, അബ്ദുര്‍ റസാഖ് ബദിയടുക്ക, അബ്ദുര്‍ റസാഖ് ഉക്കിനടുക്ക, അഷറഫ് സദ്ദാം നെല്ലിക്കട്ട, ഹംസ ബദിയടുക്ക, ലത്തീഫ് പൊയ്യക്കണ്ടം, ലത്തീഫ് മഠത്തില്‍ തുടങ്ങിയവര്‍ കമ്മിറ്റി ഭാരവാഹികളായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.


Keywords: News, Gulf, Dubai, Inauguration, Abdul Kadar Ashadi on Kanniyath Islamic Academy 

Post a Comment