Join Whatsapp Group. Join now!

പഴയ സ്വര്‍ണത്തിന് പണമായി നല്‍കാവുന്ന തുക 30,000 ആയി ഉയര്‍ത്തണം: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

പഴയ സ്വര്‍ണത്തിന് പണമായി നല്‍കാവുന്ന തുക 30,000 ആയി ഉയര്‍ത്തണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ Kasargod, News, Kerala, All Kerala Gold and Silver Merchants Association Dist Committee office bearers
കാസര്‍കോട്: (my.kasargodvartha.com 29.11.2018) പഴയ സ്വര്‍ണത്തിന് പണമായി നല്‍കാവുന്ന തുക 30,000 ആയി ഉയര്‍ത്തണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. നിലവില്‍ 10,000 രൂപ കാഷ് ആയും ബാക്കി തുക ചെക്ക് ആയും നല്‍കണമെന്നാണ് നിബന്ധന. ഒരത്യാവശ്യത്തിന് പത്ത് ഗ്രാം സ്വര്‍ണം വില്‍ക്കാന്‍ വരുന്ന ഒരാള്‍ക്ക് ഇന്നത്തെ വിലയനുസരിച്ച് 28,000 രൂപ നല്‍കേണ്ടതില്‍ 10,000 രൂപ കാഷും 18,000 രൂപ ചെക്കുമായി മാത്രമേ നല്‍കാനാവുള്ളു. ഇത് വില്‍പനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഈ പരിധി 30,000 ആയി ഉയര്‍ത്തണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
Kasargod, News, Kerala, All Kerala Gold and Silver Merchants Association Dist Committee office bearers

സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന്‍ പാലത്തറ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി സി നടേശന്‍ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ ഐമു ഹാജി സംബന്ധിച്ചു.

ജില്ലാ കമ്മിറ്റിയുടെ രക്ഷാധികാരിയായി കെ വി കുഞ്ഞിക്കണ്ണന്‍ ബിന്ദു ജ്വല്ലറിയേയും പ്രസിഡണ്ടായി കെ എ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡിനേയും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി കോടോത്ത് അശോകന്‍ നായര്‍ സുമംഗലിയെയും ബി എം അബ്ദുല്‍ കബീര്‍ നവരത്‌നയെ ട്രഷററായും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: റോയി ജോസഫ് മൊണാര്‍ക്ക് ഗോള്‍ഡ് (വര്‍ക്കിംഗ് പ്രസിഡണ്ട്), ജി വി നാരായണന്‍ മിഥുന്‍ ജ്വല്ലറി, മുഹമ്മദ് ഹനീഫ് ഗോള്‍ഡ് കിംഗ് (വൈസ് പ്രസിഡണ്ട്), സതീഷ് കുമാര്‍ സജീഷ ജ്വല്ലറി, രാജേന്ദ്രന്‍ സാന്ദ്ര ജ്വല്ലറി, ഷാജഹാന്‍ മെട്രോ ഗോള്‍ഡ് (സെക്രട്ടറി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasargod, News, Kerala, All Kerala Gold and Silver Merchants Association Dist Committee office bearers 

Post a Comment