തളങ്കര: (my.kasargodvartha.com 11.10.2018) തളങ്കരയിലെ പലയിടങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. ഇതിന് പരിഹാരം ഉണ്ടാവണമെന്നാവശ്യപ്പെട്ട് ആസ്‌ക്ക് തളങ്കര നഗരസഭ വികസന കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുനിസക്ക് നിവേദനം നല്‍കി. കാസര്‍കോട് മീന്‍ മാര്‍ക്കറ്റ് പരിസരം മുതല്‍ തളങ്കരയിലെ ബാങ്കോട്, ഖാസിലൈന്‍, ദീനാര്‍ നഗര്‍, ജദീദ് റോഡ് എന്നിവിടങ്ങളില്‍ ഒറ്റക്കും കൂട്ടമായും തെരുവുനായ്ക്കള്‍ അലയുകയാണ്. പത്തും പതിനഞ്ചും നായ്ക്കള്‍ ഒന്നിച്ച് അലയുന്നത് സ്ഥിരം കാഴ്ചയാണ്.
ഇതുമൂലം ഇരുചക്രവാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഏറെ പ്രയാസപ്പെടുകയാണ്. നായ്ക്കകള്‍ വട്ടം ചാടിയതിനെത്തുടര്‍ന്ന് ബൈക്കുയാത്രികര്‍ അപകടത്തില്‍പെട്ട് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. നായ്ക്കളെ ഭയന്ന് കുട്ടികളെ ഒറ്റക്കു പുറത്തേക്കുവിടാന്‍ പോലും വീട്ടുകാര്‍ക്കു പേടിയാണ്. മാര്‍ക്കറ്റിനകത്തെ മാംസാവശിഷ്ടങ്ങള്‍ കഴിക്കാന്‍ വേണ്ടി ബാങ്കോട് വഴിയിലൂടെയാണ് കൂടുതലും നായ്ക്കള്‍ തളങ്കരയില്‍ എത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
മീന്‍ മാര്‍ക്കറ്റിന് സമീപത്തെ വീട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും നായ്ക്കള്‍ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. രാവിലെ ദേവാലയങ്ങളിലേക്ക് പോകുന്നവര്‍ക്കും പ്രഭാത നടത്തത്തിനിറങ്ങുന്നവര്‍ക്കും നായ്ക്കളുടെ ശല്യം അസഹനീയമാണ്. പാല്‍ വിതരണക്കാരും പത്രവിതരണക്കാരും നായ്ക്കളുടെ ശല്യം കാരണം പ്രയാസത്തിലായിരിക്കുകയാണ്.
തളങ്കര പ്രദേശത്ത് പലയിടങ്ങളിലും തെരുവുനായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നത് പതിവാണ്. തെരുവുനായ ശല്യം തുടര്‍ച്ചയായി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ആസ്‌ക് തളങ്കര പ്രസിഡണ്ട് ഹബീബ് മാലിക്ക് പരാതിയില്‍ പറഞ്ഞു. സത്താര്‍ ബി എ, മുഹമ്മദ് ഇഖ്ബാല്‍, ഫൈസല്‍, ബഷീര്‍ തളങ്കര, ഇ എം സിറാജുദ്ദീന്‍ എന്നിവര്‍ നേരില്‍ കണ്ടുകൊണ്ടാണ് നഗരസഭാ വികസന കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ് ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Street dogs Harassment in Thalangara
< !- START disable copy paste -->