Kerala

Gulf

Chalanam

Obituary

Video News

കാസര്‍കോടിന്റെ അഭിമാന താരം ഷെരീഫ് കരിപ്പൊടിക്ക് പൗരാവലി സ്വീകരണം നല്‍കി

കാസര്‍കോട്: (my.kasargodvartha.com 10.10.2018) പൂനെയിലെ ശിവഛത്രപതി സ്റ്റേഡിയത്തില്‍ ഇന്ത്യ ആതിഥ്യമരുളിയ ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ് സ്‌പോര്‍ട്‌സ് ഫിസിക് 175 സെന്റിമീറ്റര്‍ വിഭാഗത്തില്‍ ആദ്യ അഞ്ചില്‍ ഇടം നേടി രാജ്യാന്തര കപ്പ് സ്വന്തമാക്കി ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹത നേടിയ ഷെരീഫ് കരിപ്പൊടിക്ക് ജന്മനാടായ ആലംപാടിയില്‍ പൗരാവലി സ്വീകരണം നല്‍കി.

വൈകുന്നേരം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാദ്യമേളത്തോടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജന്മനാടായ ആലംപാടിയിലേക്ക് സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് ആലംപാടിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ മമ്മിഞ്ഞി ആലംപാടി അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജന്മനാടിന്റെ ഉപഹാരം ഷരീഫിന് സമര്‍പ്പിച്ചു. ഡിസംബറില്‍ തായ്‌ലാന്റില്‍ നടക്കുന്ന  ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിലേക്ക് പുറപ്പെടുന്നതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്ത ചടങ്ങില്‍ യുവ വ്യവസായി ജാബിര്‍ ഏരിയപ്പാടി കാല്‍ ലക്ഷം രൂപ ചടങ്ങില്‍ വെച്ച് കൈമാറി.

പഞ്ചായത്തംഗങ്ങളായ എന്‍ എ താഹിര്‍, മഹ്മൂദ് തൈവളപ്പ്, സഫിയ മുഹമ്മദ്, മുസ്ലിം ലീഗ് നേതാവ് കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള , ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഖാദര്‍ മാന്യ, പി ടി എ പ്രസിഡണ്ട് കാസി അബ്ദുര്‍ റഹ് മാന്‍, ആസ്‌ക് ആലംപാടി പ്രസിഡണ്ട് സലീം ആപ, അറ്റ്‌ലസ് സ്റ്റാര്‍ പ്രസിഡണ്ട് മുനീര്‍ ബദരിയ, ഉദയ ആലംപാടി പ്രസിഡണ്ട് കെ കെ അബൂബക്കര്‍, യംഗ് സെലക്റ്റഡ് പ്രസിഡണ്ട് അബൂബക്കര്‍ മുള്ളംപ്പാടി, കിംഗ് സ്റ്റാര്‍ എരിയപ്പാടി പ്രസിഡണ്ട് ബഷീര്‍ എരിയപ്പാടി, അഷ്റഫ് ടി എം എ തുടങ്ങിവര്‍ ആശംസ പ്രസംഗം നടത്തി. കെ ബി എ ഹനീഫ്, അബ്ദുല്‍ ഖാദര്‍ മിഹ്‌റാജ്, സിദ്ദീഖ് ബിസ്മില്ല, അബ്ദുല്‍ നാസര്‍, സിദ്ദീഖ് ചൂരി, ഇഖ്ബാല്‍, റിയാസ് ടി.എ, സത്താര്‍, അബ്ദുര്‍ റഹ് മാന്‍, എസ്.എ അബ്ദുര്‍ റഹ്മാന്‍ തുടങ്ങി ആലംപാടി ഗൈസ് വാട്‌സ്ആപ്പ് കൂട്ടായ്മ അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി. സ്വീകരണത്തിന് ഷരീഫ് കരിപ്പൊടി നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Reception for Shareef Karippody
  < !- START disable copy paste -->

Web Desk - Main

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive