Join Whatsapp Group. Join now!

ജനാധിപത്യ ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാന്‍ പ്രവാസിവോട്ട് നിര്‍ണായകം: കെ എം സി സി

ഇന്ത്യാ മഹാരാജ്യത്തെ തന്നെ തകര്‍ക്കുന്ന ഫാസിസത്തിന്റെ കരങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ മതേതര- ജനാധിപത്യ സര്‍ക്കാറുകള്‍ അനിവാര്യമാണെന്നും അതിന് പ്രവാസി News, Gulf,KMCC on Expatriates Vote
ദുബൈ: (my.kasargodvartha.com 21.10.2018) ഇന്ത്യാ മഹാരാജ്യത്തെ തന്നെ തകര്‍ക്കുന്ന ഫാസിസത്തിന്റെ കരങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കാന്‍ മതേതര- ജനാധിപത്യ സര്‍ക്കാറുകള്‍ അനിവാര്യമാണെന്നും അതിന് പ്രവാസി വോട്ട് നിര്‍ണായകമായിരിക്കുമെന്നും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ലീഡേര്‍സ് ഫോറം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കായി ദേരയിലെ പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മീറ്റ് ദ ലീഡേര്‍സ് എന്ന പരിപാടിയില്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ പ്രവാസിവോട്ട് യാഥാര്‍ത്ഥ്യമാവുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. കെ എം സി സിയുടെ താഴെതട്ടിലുള്ള കമ്മിറ്റികള്‍ തൊട്ടു തന്നെ യു ഡി എഫ് വോട്ടര്‍മാരെ കണ്ടെത്താനും പ്രവാസി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. കെ എം സി സിയുടെ വിവിധ ഘടകങ്ങള്‍ ഇതിനോടകം തന്നെ ഈ വിഷയത്തില്‍ ക്യാമ്പെയിനുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ജില്ലയെ സംബന്ധിച്ചിടത്തോളം വര്‍ഗീയ ഫാസിസത്തിന്റെ വേരുകള്‍ വലിയ തോതില്‍ വളരുന്ന  മണ്ണാണ്. അതുകൊണ്ട് തന്നെ പ്രവാസിവോട്ടര്‍ ലീസ്റ്റില്‍ പേര് ചേര്‍ക്കാന്‍ കുറേയേറെ പരിശ്രമിക്കേണ്ടതുണ്ട്. യു ഡി എഫ് വോട്ടര്‍മാര്‍ അനുകൂലരുടേയും മതേതരത്വം കൊതിക്കുന്ന നിഷ്പക്ഷ വോട്ടര്‍മാരേയും പ്രവാസി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ നാം ശ്രമിക്കണം.

യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇനിയും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരോ രേഖകള്‍ ശരിയാക്കാന്‍ ബാക്കിയുള്ളവരോ ഉണ്ടെങ്കില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നും ആവശ്യമായ രേഖകള്‍ ശരിയാക്കുന്നതിന് കെ എം സി സി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടമെന്നും ഫോറം ആവശ്യപ്പെട്ടു. കൂടുതല്‍ കാര്യ പ്രാപ്തിയുള്ള പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പദ്ധതികള്‍ക്കും സാമൂഹിക സാംസ്‌കാരിക -വിദ്യാഭ്യാസ  പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കാനും ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികളെ ഏകോപിച്ചുകൊണ്ട്  മുസ്ലിം ലീഗ് കമ്മിറ്റി മുഖേന സമൂഹത്തിന്റെ താഴെതട്ടില്‍ നിന്ന് തന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും ജില്ലക്ക് കീഴിലുള്ള മണ്ഡലം കമ്മിറ്റികളിലെ പ്രധാന ഭാരവാഹികളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും തീരുമാനിച്ചു.

അനിയന്ത്രിതമായി മാറിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കാനും സംഘടനാ പരിപാടികളും പാര്‍ട്ടി അറിയിപ്പും സന്ദേശവും കൈമാറുന്നതിനു മാത്രം ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഒഫീഷ്യല്‍ മീറ്റില്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു .

ഒഫീഷ്യല്‍ ഭാരവാഹികളായ ട്രഷറര്‍ ഹനീഫ് ടി ആര്‍, വൈസ് പ്രസിഡണ്ടുമാരായ മഹ് മൂദ് ഹാജി പൈവളിഗെ, റഷീദ് ഹാജി കല്ലിങ്കല്‍, എന്‍.സി. മുഹമ്മദ്, അബ്ദുല്‍ അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, സെക്രട്ടറിമാരായ
അഡ്വ. ഇബ്രാഹിം ഖലീല്‍, ഹസൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക്ക, സലാം തട്ടാന്‍ചേരി, അബ്ബാസ് കളനാട്, ഫൈസല്‍ മുഹ്‌സിന്‍, ഹാഷിം പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

പുതുതായി നിലവില്‍ വന്ന ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് നേരിട്ടും ഫോണിലും സോഷ്യല്‍ മീഡിയ വഴിയും അഭിനന്ദനം അറിയിച്ച മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും വിവിധ ഘടകങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും മറ്റും കമ്മിറ്റി നന്ദിയും കടപ്പാടും രേഖപ്പെടുത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf,KMCC on Expatriates Vote
  < !- START disable copy paste -->

Post a Comment