Join Whatsapp Group. Join now!

എച്ച് എന്‍സി ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു

എച്ച് എന്‍ സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍ സംരംഭമായ എച്ച് എന്‍ സി ഹോസ്പിറ്റല്‍ കാസര്‍കോട് ദേളിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം Kerala, News, Business, HNC Hospital inaugurated in Deli
ദേളി: (my.kasargodvartha.com 20.10.2018) എച്ച് എന്‍ സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഹോസ്പിറ്റല്‍ സംരംഭമായ എച്ച് എന്‍ സി ഹോസ്പിറ്റല്‍ കാസര്‍കോട് ദേളിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 70 ബെഡ്ഡുകളോടു കൂടിയ ആശുപത്രിയില്‍ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും ഏറ്റവും കുറഞ്ഞ ചിലവില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് എച്ച് എന്‍ സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷാനിത് മംഗലാട്ട് പറഞ്ഞു.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിജാസ് മംഗലാട്ട്, സിഇഒ ബിനീഷ് പറമ്പത്ത്, പബ്ലിക് റിലേഷന്‍ ഓഫീസര്‍ റാഫി പാറയില്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അബൂബക്കര്‍, ഡോ. മുഹമ്മദ് സലീം, അബിന്‍ ബാബു, അബൂ യാസിര്‍, ഷമ്മാസ്, ജാഫര്‍ പാറയില്‍, ഷംസീര്‍ സൂപ്യാര്‍, മുഹമ്മദ് സജീര്‍, മാണിക്കോത്ത് അബ്ദുല്ല മൗലവി, പള്ളങ്ങോട് അബ്ദുല്ല മൗലവി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, HNC Hospital inaugurated in Deli
  < !- START disable copy paste -->

Post a Comment