കാസര്‍കോട്: (my.kasargodvartha.com 19.10.2018) ആരോഗ്യ സേവന മേഖലയില്‍ രാജ്യത്തും വിദേശത്തും വ്യാപിച്ചുകിടക്കുന്ന എച്ച് എന്‍ സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ദേളിയിലാരംഭിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 20 ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷാനിത്ത് മംഗലാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് ആശുപത്രി പണികഴിപ്പിച്ചിരിക്കുന്നത്. എച്ച് എന്‍ സിയുടെ കാസര്‍കോട് ജില്ലയിലെ ആദ്യത്തെ ആശുപത്രിയിലാണ് ദേളിയിലേത്. ഇന്ത്യയിലും വിദേശത്തുമായി വൈകാതെ തന്നെ അഞ്ച് ബ്രാഞ്ചുകള്‍ കൂടി ഉദ്ഘാടനം നടത്തുമെന്ന് ഡോ. ഷാനിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗ്രാമീണ മേഖലകളിലുള്ള ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആതുരസേവനം ലഭ്യമാക്കുന്നതിന് തങ്ങളുടെ സേവന മേഖല കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കാസര്‍കോട് ജനമൈത്രി പോലീസ്, ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേളി എച്ച് എന്‍ സി ആശുപത്രിയില്‍ വെച്ച് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും നടക്കും. ക്യാമ്പില്‍ പ്രസവ- സ്ത്രീ രോഗം, ശിശുരോഗം, ഇ എന്‍ ടി, ചര്‍മരോഗം, യൂറോളജി, നേത്രരോഗം, മനോരോഗം, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ദന്തരോഗം തുടങ്ങിയ വിഭാഗങ്ങളില്‍ പ്രമുഖ ഡോക്ടര്‍മാര്‍ പരിശോധന നടത്തും. ലബോറട്ടറി, ഫാര്‍മസി, ഇ സി ജി, എക്‌സ് റേ, സ്‌കാനിംഗ് എന്നിവ കുറഞ്ഞ നിരക്കില്‍ ക്യാമ്പില്‍ ലഭ്യമാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശിജാസ് മംഗലാട്ട്, മാനേജര്‍ റാഫി പാറയില്‍, സി ഇ ഒ ബിനീഷ് പറമ്പത്ത്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അബൂബക്കര്‍, അഡ്മിനിസ്ട്രാര്‍ അബൂയാസര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Business, Deli HNC Hospital inauguration on 20th
< !- START disable copy paste -->