Join Whatsapp Group. Join now!

കാസര്‍കോട് നഗരസഭയിലെ അഴിമതി; സിപിഎം കാല്‍നട ജാഥകള്‍ നടത്തും

നഗരസഭയില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കും സ്വജനപക്ഷപാതത്തിനുമെതിരെ സിപിഎം മുനിസിപ്പല്‍ കമ്മിറ്റി Kasaragod, CPM, Kasaragod Municipality, CPM against Municipal administration
കാസര്‍കോട്: (my.kasargodvartha.com 01.10.2018) നഗരസഭയില്‍ നടക്കുന്ന അഴിമതിക്കും ക്രമക്കേടുകള്‍ക്കും സ്വജനപക്ഷപാതത്തിനുമെതിരെ സിപിഎം മുനിസിപ്പല്‍ കമ്മിറ്റി നേതൃത്വത്തില്‍ 28, 29 തീയതികളില്‍ കാല്‍നട ജാഥകള്‍ സംഘടിപ്പിക്കും. ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ രാജന്റെയും കെ എ മുഹമ്മദ് ഹനീഫയുടെയും നേതൃത്വത്തിലുള്ള ജാഥകള്‍ മുഴുവന്‍ വാര്‍ഡിലും പര്യടനം നടത്തും.

വികസനപ്രവര്‍ത്തനങ്ങളോട് മുഖംതിരിഞ്ഞുനില്‍ക്കുന്ന മുസ്ലിംലീഗ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയെയും ഇവര്‍ നടത്തുന്ന ക്രമക്കേടുകള്‍ക്ക് കൂട്ടുപിടിക്കുന്ന ബിജെപിയേയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുന്നതിനാണ് ജാഥകള്‍ സംഘടിപ്പിക്കുന്നത്. വികസനകാര്യത്തില്‍ ജില്ലയിലെ മറ്റ് രണ്ട് നഗരസഭകളും ബഹുദൂരം മുന്നിലാണ്. ലീഗ് ഭരിക്കുന്ന കാസര്‍കോട് നഗരസഭയാകട്ടെ സംസ്ഥാനത്തുതന്നെ ഏറ്റവും പിന്നിലുമാണ്. അഴിമതി കൊടികുത്തി വാഴുമ്പോള്‍ പ്രധാന പ്രതിപക്ഷമായ ബിജെപി എല്ലാകാലത്തും അഴിമതിയുടെ പങ്കുകച്ചവടക്കാരാണെന്നും സിപിഎം കുറ്റപ്പെടുത്തി.

അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പണവും പാരിതോഷികവും നല്‍കി വരുതിയിലാക്കിയുമാണ് വര്‍ഷങ്ങളായി നഗരസഭ ഭരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് ലക്ഷം രൂപ വികസന പ്രവൃത്തികള്‍ക്കായി അനുവദിക്കാറുണ്ട്. ഈ തുക യഥാര്‍ത്ഥ ഗുണഭോക്താക്കളിലെത്തുന്നതിന് പകരം ഭരണസമിതിയുടെ സ്വന്തക്കാര്‍ക്ക് മാത്രമായി ഒതുങ്ങുകയാണ്. നിത്യേന ആയിരത്തോളം രോഗികളെത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയെ സംരക്ഷിക്കേണ്ട നഗരഭരണക്കാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കാതെ ജനങ്ങളെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ആരോഗ്യമേഖലയിലെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഈ തുക ഫലപ്രദമായി ഉപയോഗിക്കാതെ സാധാരണക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയെ  ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും സിപിഎം ആരോപിച്ചു.

ഗതാഗതക്കുരുക്കും പാര്‍ക്കിങ് സൗകര്യവുമില്ലാതെ നഗരം വീര്‍പ്പുമുട്ടുമ്പോഴും പരിഹാരം കാണാന്‍ തയ്യാറാകുന്നില്ല. പാര്‍ക്കിങ് സൗകര്യമില്ലാത്ത നൂറിലേറെ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റും കെട്ടിടനമ്പറും നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. കോടിക്കണക്കിന് രൂപയാണ് നികുതി കുടിശ്ശികയായി ലഭിക്കാനുള്ളത്. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പലപ്പോഴും ലീഗ് ബിജെപി കൗണ്‍സിലര്‍മാരുടെ ബന്ധുക്കള്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും മാത്രമായി ഒതുങ്ങുകയാണ്. ഗുണഭോക്താവ് പോലുമറിയാതെ ഫണ്ടുകള്‍ അടിച്ചുമാറ്റുന്നത് സംബന്ധിച്ച നിരവധികേസിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഭരണക്കാരുടെയും ബിജെപിയുടെയും കൂട്ടുകച്ചവടം   ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടാനാണ് സിപിഎം നേതൃത്വത്തില്‍ ജാഥ നടത്തുന്നത്. നഗരത്തെ വികസനകാര്യത്തില്‍ പിറകോട്ടടിപ്പിക്കുന്ന ഭരണസമിതിയുടെ തീവെട്ടിക്കൊള്ളയ്ക്കെതിരെ സംഘടിപ്പിക്കുന്ന രണ്ടു ജാഥകളും വന്‍ വിജയമാക്കണമെന്ന് സിപിഎം കാസര്‍കോട് ഏരിയാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, CPM, Kasaragod Municipality, CPM against Municipal administration

Post a Comment