Join Whatsapp Group. Join now!

അധ്യാപക - പിടിഎ അവാര്‍ഡുകള്‍ നേടിയ ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിനെ അനുമോദിച്ചു

കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച അധ്യാപക - പിടിഎ അവാര്‍ഡുകള്‍ നേടിയ ജേതാക്കളെ ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ അനുമോദിച്ചു. ഇബ്രാഹിം ചെര്‍ക്കള യോഗം ഉദ്ഘാKerala, News, Cherkala Central school felicitated , Berka Charity Foundation
ചെര്‍ക്കള: (my.kasargodvartha.com 02.10.2018) കേരള സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച അധ്യാപക - പിടിഎ അവാര്‍ഡുകള്‍ നേടിയ ജേതാക്കളെ ബേര്‍ക്ക ചാരിറ്റി ഫൗണ്ടേഷന്‍ അനുമോദിച്ചു. ഇബ്രാഹിം ചെര്‍ക്കള യോഗം ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ പാലക്കുഴി അധ്യക്ഷത വഹിച്ചു.

ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപക അവാര്‍ഡ് നേടിയ എം കെ ചന്ദ്രശേഖരന്‍ നായര്‍, പിടിഎ പ്രസിഡന്റ് സി എച്ച് മുഹമ്മദ്കുഞ്ഞി വടക്കേക്കര, മുഹമ്മദ് കുഞ്ഞി ബേവി (വൈസ് പ്രസിഡന്റ്), മുംതാസ് ഷുക്കൂര്‍ (മദര്‍ പിടിഎ), ശാഫി ഇറാനി (എസ്എംസി ചെയര്‍മാന്‍), സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വനജ ടീച്ചര്‍ എന്നിവരെ മൊമെന്റോ നല്‍കി ആദരിച്ചു.

അഹമ്മദ് അഗല്‍പാടി, അഹമ്മദ്  സ്റ്റോര്‍, മാഹിന്‍ ഹാജി, നവാസ് ബേര്‍ക്ക, അബ്ദുല്ല ബേര്‍ക്ക, ഉസ്മാന്‍, അബ്ദുല്‍ ഗഫൂര്‍ ബി കെ, അസീസ്, അബ്ദുല്‍ ഖാദര്‍ പാറ എന്നിവര്‍ സംസാരിച്ചു. ഖലീല്‍ മാസ്റ്റര്‍ സ്വാഗതവും, ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Cherkala Central school felicitated , Berka Charity Foundation

Post a Comment