കാസര്‍കോട്: (www.kasargodvartha.com 05.10.2018) മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ മുപ്പത്തിയഞ്ചാം ചരമ വാര്‍ഷികത്തില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് നടത്തുന്ന അനുസ്മരണ പരിപാടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍ മുഖ്യാതിഥിയായി സംബന്ധിക്കും.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ് മാന്‍ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയില്‍ മുസ്ലിംലീഗ് ജില്ലാ, നിയോജക മണ്ഡലം, മുനിസിപ്പല്‍ - പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വാര്‍ഡ് ഭാരവാഹികള്‍, പോഷക സംഘടന കമ്മിറ്റി അംഗങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എം.സി.ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, C H Remembrance program on Saturday
< !- START disable copy paste -->
Keywords: Kerala, News, C H Remembrance program on Saturday
< !- START disable copy paste -->