Join Whatsapp Group. Join now!

പി.ബി. അബ്ദുര്‍ റസാഖ് മഞ്ചേശ്വരത്തിന്റെ ഹൃദയം കവര്‍ന്ന ജനനായകന്‍: എ.ജി.സി ബഷീര്‍

മതേതരത്വത്തിന്റെ കാവലാളായി മഞ്ചേശ്വരത്തിന്റെ ഹൃദയം കവര്‍ന്ന ജനനായകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എംഎല്‍എ പി.ബി അബ്ദുര്‍ റസാഖ് സാഹിബെന്ന് കാസര്‍കോട് Kerala, News, AGC Basheer about P.B Abdul Razak
കാസര്‍കോട്: (my.kasargodvartha.com 21.10.2018) മതേതരത്വത്തിന്റെ കാവലാളായി മഞ്ചേശ്വരത്തിന്റെ ഹൃദയം കവര്‍ന്ന ജനനായകനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എംഎല്‍എ പി.ബി അബ്ദുര്‍ റസാഖ് സാഹിബെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായും ജില്ലാ പഞ്ചായത്ത് മെമ്പറായും ചെറിയൊരു കാലയളവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും ഇരിക്കവെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ ഹൃദയ സ്പന്ദനവും അറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ദേഹത്തിന്റെ അധികാര പങ്കാളിത്തമാണ് എംഎല്‍എ എന്ന നിലക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവായിത്തീരാന്‍ പ്രാപ്തമാക്കിയതെന്നും എ.ജി.സി ബഷീര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരില്‍ ഒരാളായി നില്‍ക്കാനും ജനകീയ വിഷയങ്ങളില്‍ കൂടെ നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് അദ്ദേഹത്തിന്റെ സവിശേഷമായ പ്രത്യേകതയായി കാണുന്നുവെന്നും എ.ജി.സി ബഷീര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, AGC Basheer about P.B Abdul Razak
  < !- START disable copy paste -->

Post a Comment