Join Whatsapp Group. Join now!

അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ കൈത്താങ്ങ്

അര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന ബിരിക്കുളം പ്ലാത്തടത്തെ ബാര്‍ബര്‍ തൊഴിലാളി കെ വി മധുസൂദനന്റെ ചികിത്സയ്ക്കായി ന്യൂസ് അറ്റ് ബിരിക്കുളം Kerala, News, WhatsApp Koottayma's help for Cancer Patient
ബിരിക്കുളം: (my.kasargodvartha.com 24.09.2018) അര്‍ബുദം ബാധിച്ച് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയില്‍ കഴിയുന്ന ബിരിക്കുളം പ്ലാത്തടത്തെ ബാര്‍ബര്‍ തൊഴിലാളി കെ വി മധുസൂദനന്റെ ചികിത്സയ്ക്കായി ന്യൂസ് അറ്റ് ബിരിക്കുളം വാട്‌സ്ആപ്പ് കൂട്ടായ്മ നടത്തുന്ന ചികിത്സാ ധനസഹായ ശേഖരണം ഒരു ലക്ഷം രൂപ കവിഞ്ഞു. ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഗ്രൂപ്പ് അംഗങ്ങള്‍ അവരുടെ സുഹൃത്തുക്കളില്‍ നിന്നുമായാണ് ഇത്രയും തുക കണ്ടെത്തിയത്.

ഇതിനകം തന്നെ ഈ യുവാവിന്റെ ചികിത്സയ്ക്ക് മൂന്നു ലക്ഷത്തിലധികം രൂപ ചെലവായി. നാട്ടുകാരുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാണ് അത് കണ്ടെത്തിയത്. എന്നാല്‍ തുടര്‍ന്നുള്ള ചികിത്സയ്ക്ക് അഞ്ചു ലക്ഷത്തോളം രൂപ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് വാട്‌സ്ആപ്പ് കൂട്ടായ്മ രംഗത്തെത്തിയത്. വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ തുക കണ്ടെത്താന്‍ ഈ കൂട്ടായ്മയ്ക്കു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

ഭാര്യയും, ഏഴിലും, മൂന്നിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളും അടങ്ങുന്നതാണ് മധുസൂദനന്റെ കുടുംബം. ഇദ്ദേഹം അസുഖ ബാധിതനായതോടെ എന്തു ചെയ്യണമെന്നറിയാതെ കുടുംബം നിസഹായാവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിലാണ് ന്യൂസ് അറ്റ് ബിരിക്കുളം വാട്‌സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ സ്വയം രംഗത്തിറങ്ങിയത്. 1,12,000 രൂപയാണ് ഇതുവരെയായി ലഭിച്ചത്. വരും ദിവസങ്ങളിലും ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താന്‍ രംഗത്തിറങ്ങാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000 രൂപയും ഈ കൂട്ടായ്മ പിരിച്ചു നല്‍കിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, WhatsApp Koottayma's help for Cancer Patient
  < !- START disable copy paste -->

Post a Comment