നീലേശ്വരം: (my.kasargodvartha.com 08.09.2018) മികച്ച അധ്യാപകര്‍ക്കായി വിഷ്ണുനമ്പീശന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിഷ്ണു നമ്പീശന്‍ സ്മാരക അധ്യാപക അവാര്‍ഡിന് ചന്ദ്രന്‍ മുട്ടത്ത് അര്‍ഹനായി. സാക്ഷരതാ ദിനവുമായി അനുബന്ധിച്ച് സംസ്ഥാനതലത്തില്‍ അധ്യാപകര്‍ക്കായി നടത്തിയ വിധിനിര്‍ണയത്തിലാണ് അദ്ദേഹം പ്രഥമസ്ഥാനം നേടിയത്.
ഗ്രന്ഥകാരായ മികച്ച അധ്യാപര്‍ക്കായി നല്‍കുന്ന അവാര്‍ഡില്‍ ഡോ.എം ജി എസ് നാരായണന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ച 'സുഭാഷ് ചന്ദ്ര ബോസിന്റെ മരണ രഹസ്യം' എന്ന പുസ്തകമാണ് ചന്ദ്രന്‍ മുട്ടത്തിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. പാടാച്ചേരി അമ്പുഞ്ഞി, പ്രീത് നമ്പ്യാര്‍, വിജയന്‍ പന്‍മന എന്നിവരടങ്ങിയ ജൂറി വിജയിയെ തിരഞ്ഞെടുത്തു. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും
ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
ലോക സാക്ഷരതാ ദിനമായ ശനിയാഴ്ച നീലേശ്വരം സനാതന കോളേജില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അവാര്‍ഡ് സമ്മാനിക്കും. വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ അധ്യാപകരായ ഡോ.മിനി, പി പി വേണുഗോപാലന്‍, നിര്‍മ്മല്‍കുമാര്‍ കാടകം, പ്രേരക്മാരായ ഇ രാധ, ഗ്രേസി മേഗസ് എന്നിവരെ ആദരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Vishnu Nambisan memorial award for Chandran Muttath
< !- START disable copy paste -->