Join Whatsapp Group. Join now!

എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കണം: കെ എം സി സി

മൃതദേഹത്തിന് കാര്‍ഗോ ചാര്‍ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു കൊണ്ട് എയര്‍ ഇന്ത്യ പ്രവാസികളെ കൊള്ളയടിക്കുകയാണെന്നും ഈ ചൂഷണം ഉടന്‍ അവസാനിപ്പിക്കണമെന്നും ദുബൈ കെ എം സി സി Gulf, News, KMCC against Air India
ദുബൈ: (my.kasargodvartha.com 29.09.2018) മൃതദേഹത്തിന് കാര്‍ഗോ ചാര്‍ജ് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു കൊണ്ട് എയര്‍ ഇന്ത്യ പ്രവാസികളെ കൊള്ളയടിക്കുകയാണെന്നും ഈ ചൂഷണം ഉടന്‍ അവസാനിപ്പിക്കണമെന്നും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് പ്രവാസി സമൂഹങ്ങളെയാണ്. അവസരം മുതലാക്കി സീസണ്‍ സമയങ്ങളില്‍ എയര്‍ ഇന്ത്യ വിമാന നിരക്ക് മൂന്നിരട്ടിയും നാലിരട്ടിയുമായി വര്‍ദ്ധിപ്പിച്ചുള്ള പകല്‍കൊള്ളകള്‍ തുടരുകയാണ്.

മൃതദേഹങ്ങളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നുള്ള പ്രവാസികള്‍ മുറവിളികള്‍ നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ക്ക് ഈടാക്കിയിരുന്ന ചാര്‍ജ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് ഈ നിരക്ക് വര്‍ദ്ധനയുണ്ടായിരിക്കുന്നത്.
നിരക്കുവര്‍ദ്ധന അടിയന്തിരമായി പിന്‍വലിക്കണമെന്നും എയര്‍ ഇന്ത്യയുടെ ഈ ക്രൂരതക്കെതിരെ പ്രതിഷേധം ശക്താമാകണമെന്നും യോഗം ആവശ്യപ്പെട്ടു.

മീറ്റില്‍ പ്രസിഡണ്ട് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. സലീം ചേരങ്കൈ, എ ബി അഹമ്മദ് കരീം മൊഗര്‍, അസീസ് കമാലിയ, ഇബ്രാഹിം ഐ പി എം, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍, സത്താര്‍ ആലംപാടി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.


Keywords: Gulf, News, KMCC against Air India
  < !- START disable copy paste -->

Post a Comment