Join Whatsapp Group. Join now!

പേര് ചോദിച്ച് മര്‍ദനം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: എസ് ഡി ടി യു

ശനിയാഴ്ച വൈകുന്നേരം ഉളിയത്തടുക്ക ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും വാടക പോയി തിരിച്ചു വരുമ്പോള്‍ ഉളയത്തടുക്ക ജി കെ നഗറില്‍ വെച്ച് ഇസ്സത്ത് നഗറിലെ മുഹമ്മദിനെ (40) പേര്Kerala, News, SDTU on Auto driver's assault incident
കാസര്‍കോട്: (my.kasargodvartha.com 26.08.2018) ശനിയാഴ്ച വൈകുന്നേരം ഉളിയത്തടുക്ക ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും വാടക പോയി തിരിച്ചു വരുമ്പോള്‍ ഉളയത്തടുക്ക ജി കെ നഗറില്‍ വെച്ച് ഇസ്സത്ത് നഗറിലെ മുഹമ്മദിനെ (40) പേര് ചോദിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് എസ്ഡിടിയു കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നേരത്തെയും മറ്റൊരു യുവാവിന് ഇത്തരത്തില്‍ അക്രമണമുണ്ടായിരുന്നതായി പരാതിയുണ്ട്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന നാട്ടില്‍ അക്രമങ്ങള്‍ അഴിച്ചു വിടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് എസ് ഡി ടി യു പ്രസിഡണ്ട് അഷ്റഫ് കോളിയടുക്കം, സെക്രട്ടറി സിദ്ദീഖ് കസ്സു, വൈസ് പ്രസിഡന്റ് ഫൈസല്‍ കോളിയടുക്കം, സാലി നെല്ലിക്കുന്ന് എന്നിവര്‍ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDTU on Auto driver's assault incident
  < !- START disable copy paste -->

Post a Comment